x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​യോ​ണ്‍ ഇ​ന്ത്യ​ൻ മ​ണ്ണി​ൽ

ഓട്ടോസ്പോട്ട് / അരുൺ ടോം
Published: November 9, 2026 11:07 PM IST | Updated: November 9, 2026 11:07 PM IST

ബ​യോ​ണ്‍

ഇ​ന്ത്യ​ൻ മി​ഡ് സൈ​സ് എ​സ്‌​യു​വി വി​പ​ണി​യി​ൽ പു​തി​യൊ​രു പോ​രാ​ട്ട​ത്തി​ന് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ് ഹ്യു​ണ്ടാ​യ്. ക്രെ​റ്റ​യ്ക്ക് താ​ഴെ​യാ​യി സ്ഥാ​നം പി​ടി​ക്കു​ന്ന ബ​യോ​ണി​നെ​യാ​ണ് ക​ന്പ​നി ഇ​ന്ത്യ​ൻ മ​ണ്ണി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ധു​നി​ക ഡി​സൈ​ൻ, മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ്യ, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ബ​യോ​ണി​ന്‍റെ വ​ര​വ്.

►പു​തി​യ ഡി​സൈ​ൻ

കാ​ഴ്ച​യി​ൽ പ​തി​വ് ഹ്യു​ണ്ടാ​യ് എ​സ്‌​യു​വി​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ രൂ​പ​മാ​ണ് ബ​യോ​ണി​നു​ള്ള​ത്. എ​ച്ച് എ​ഡ്ജ് എ​ൽ​ഇ​ഡി ഡേ​ടൈം റ​ണ്ണിം​ഗ് ലാ​ന്പു​ക​ൾ, ഡ്യു​വ​ൽ എ​ൽ​ഇ​ഡി പ്രൊ​ജ​ക്ട​ർ ഹെ​ഡ്‌​ലാ​ന്പു​ക​ൾ, വ്യ​ത്യ​സ്ത​മാ​യ ഗ്രി​ൽ ഡി​സൈ​ൻ എ​ന്നി​വ മു​ൻ​ഭാ​ഗ​ത്തെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു ണ്ട്. ​വ​ശ​ങ്ങ​ളി​ൽ ജ്യാ​മി​തീ​യ ഡി​സൈ​നി​ലു​ള്ള വീ​ൽ ആ​ർ​ച്ചു​ക​ളും ബോ​ഡി ക്ലാ​ഡി​ങ്ങും ബ്രി​ഡ്ജ് ടൈ​പ്പ് റൂ​ഫ് റെ​യി​ലു​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. 17 ഇ​ഞ്ച് ഡ​യ​മ​ണ്ട് ക​ട്ട് അ​ലോ​യ് വീ​ലു​ക​ൾ സ്പോ​ർ​ട്ടി ലു​ക്ക് വ​ർ​ധി​പ്പി​ക്കു​ന്നു.

►എ​ഐ അ​ക​ത്ത​ളം

ബ്ലാ​ക്ക്, ഒ​ലീ​വ് ഗ്രേ ​നി​റ​ങ്ങ​ൾ ചേ​ർ​ന്ന ഡ്യു​വ​ൽ ടോ​ണ്‍ ഇ​ന്‍റീ​രി​യ​റാ​ണ് അ​ക​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. 12.3 ഇ​ഞ്ച് ഡി​ജി​റ്റ​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​റും 12.3 ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സ്ക്രീ​നും ചേ​ർ​ന്ന ഡി​ജി​റ്റ​ൽ കോ​ക്പി​റ്റാ​ണ് ഡാ​ഷ്ബോ​ർ​ഡി​ലു​ള്ള​ത്. ആം​ബി​യ​ന്‍റ് ലൈ​റ്റിം​ഗ്, സോ​ഫ്റ്റ് ട​ച്ച് ഡാ​ഷ്ബോ​ർ​ഡ്, ഡി ​ക​ട്ട് സ്റ്റി​യ​റി​ഗ് വീ​ൽ എ​ന്നി​വ​യും അ​ക​ത്ത​ള​ത്തി​ന് പ്രീ​മി​യം ഭാ​വം ന​ൽ​കു​ന്നു. പ​നോ​ര​മി​ക് സ​ണ്‍​റൂ​ഫ്, വെ​ന്‍റി​ലേ​റ്റ​ഡ് ഫ്ര​ണ്ട് സീ​റ്റു​ക​ൾ, ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ണ്‍​ട്രോ​ൾ, പി​ൻ​നി​ര എ​സി വെ​ന്‍റു​ക​ൾ, വ​യ​ർ​ലെ​സ് ഫോ​ണ്‍ ചാ​ർ​ജ​ർ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും വാ​ഹ​ന​ത്തി​ലുണ്ട്.

ജ​ന​റേ​റ്റീ​വ് എ​ഐ വോ​യ്സ് അ​സി​സ്റ്റ​ന്‍റാ​ണ് ബ​യോ​ണി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. സാ​ധാ​ര​ണ വോ​യ്സ് ക​മാ​ൻ​ഡു​ക​ൾ​ക്ക​പ്പു​റം സ്വാ​ഭാ​വി​ക​മാ​യ സം​ഭാ​ഷ​ണ​രീ​തി​യി​ൽ വാ​ഹ​ന​ത്തോ​ട് സം​വ​ദി​ക്കാ​നാ​കും. 500-ല​ധി​കം വോ​യ്സ് ക​മാ​ൻ​ഡു​ക​ളും 10 ഇ​ന്ത്യ​ൻ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ൾ ഉ​ൾ​പ്പ​ടെ 12 ഭാ​ഷ​ക​ൾ​ക്കു​ള്ള പി​ന്തു​ണ​യും വാ​ഹ​ന​ത്തി​ലു​ണ്ട്.

►സു​ര​ക്ഷാ ഫീ​ച്ച​റു​ക​ൾ

സു​ര​ക്ഷ​യ്ക്കാ​യി വാ​ഹ​ന​ത്തി​ൽ ആ​റ് എ​യ​ർ​ബാ​ഗു​ക​ൾ, ഇ​ല​ക്‌​ട്രോ​ണി​ക് സ്റ്റെ​ബി​ലി​റ്റി ക​ണ്‍​ട്രോ​ൾ, ഹി​ൽ സ്റ്റാ​ർ​ട്ട് അ​സി​സ്റ്റ്, ട​യ​ർ പ്ര​ഷ​ർ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം എ​ന്നി​വ ബ​യോ​ണി​ലു​ണ്ട്. ലെ​വ​ൽ 2 എ​ഡി​എ​എ​സ് സം​വി​ധാ​ന​ത്തി​ൽ 23 ഡ്രൈ​വ​ർ അ​സി​സ്റ്റ​ൻ​സ് ഫീ​ച്ച​റു​ക​ളു​മു​ണ്ട്. 360 ഡി​ഗ്രി കാ​മ​റ, ബ്ലൈ​ൻ​ഡ് സ്പോ​ട്ട് മോ​ണി​റ്റ​ർ, സ്മാ​ർ​ട്ട് ക്രൂ​യി​സ് ക​ണ്‍​ട്രോ​ൾ തു​ട​ങ്ങി​യ​വ​യും ബ​യോ​ണി​ൽ ല​ഭ്യ​മാ​ണ്. എ​ല്ലാ വ​ക​ഭേ​ദ​ങ്ങ​ളി​ലും 35-ല​ധി​കം സു​ര​ക്ഷാ ഫീ​ച്ച​റു​ക​ൾ സ്റ്റാ​ൻ​ഡേ​ർ​ഡാ​യി ന​ൽ​കു​ന്നു​ണ്ടെ​ന്നാ​ണ് ഹ്യു​ണ്ടാ​യി​യു​ടെ അ​വ​കാ​ശ​വാ​ദം.

►ക്രെ​റ്റ​യു​ടെ എ​ൻ​ജി​ൻ

ക്രെ​റ്റ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 1.5 ലി​റ്റ​ർ ഫോ​ർ സി​ലി​ണ്ട​ർ നാ​ച്ചു​റ​ലി ആ​സ്പി​റേ​റ്റ​ഡ് പെ​ട്രോ​ൾ എ​ൻ​ജി​നാ​ണ് ബ​യോ​ണി​ന്‍റെ​യും ക​രു​ത്ത്. 115 പി.​എ​സ് ക​രു​ത്തും 143.8 എ​ൻ.​എം ടോ​ർ​ക്കു​മാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ആ​റ് സ്പീ​ഡ് മാ​നു​വ​ൽ, ഐ​വി​ടി ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ർ​ബോ​ക്സ് ഓ​പ്ഷ​നു​ക​ളാ​ണ് വാ​ഹ​ന​ത്തി​നു​ള്ള​ത്. 18.6 കി​ലോ​മീ​റ്റ​ർ മൈ​ലേ​ജാ​ണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ഏ​ഴ് വ​ക​ഭേ​ദ​ങ്ങ​ളി​ലാ​ണ് ബ​യോ​ണ്‍ എ​ത്തു​ന്ന​ത്. മാ​നു​വ​ൽ പ​തി​പ്പു​ക​ൾ​ക്ക് 9.99 ല​ക്ഷം രൂ​പ മു​ത​ലാ​ണ് എ​ക്സ്ഷോ​റൂം വി​ല. ഐ​വി​ടി ഓ​ട്ടോ​മാ​റ്റി​ക് പ​തി​പ്പു​ക​ൾ​ക്ക് 13.84 ല​ക്ഷം രൂ​പ മു​ത​ലാ​ണ് എ​ക്സ്ഷോ​റൂം വി​ല ആ​രം​ഭി​ക്കു​ന്ന​ത്. മാ​രു​തി സു​സു​ക്കി ഗ്രാ​ൻ​ഡ് വി​റ്റാ​ര, വി​ക്‌​ടോ​റി​സ്, ടൊ​യോ​ട്ട ഹൈ​റൈ​ഡ​ർ, കി​യ സെ​ൽ​റ്റോ​സ്, ടാ​റ്റ സി​യ​റ തു​ട​ങ്ങി​യ​വ​രാ​ണ് ബ​യോ​ണി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ.

 

വി​ല: 9.99 ല​ക്ഷം

മൈ​ലേ​ജ്: 18.6 കി​ലോ​മീ​റ്റ​ർ ‍

Tags : Hyundai SUV Bayon Cretta Automotive

Recent News

Corehub Up