മു​ന്‍ ഭ​ര്‍​ത്താ​വി​ന് എതി​രേ ക​ള്ള​ക്കേ​സ്; യു​വ​തി പി​ടി​യി​ല്‍
Wednesday, August 6, 2025 6:52 AM IST
പേ​രൂ​ര്‍​ക്ക​ട: മു​ന്‍ ഭ​ര്‍​ത്താ​വി​നെ കേ​സി​ല്‍ കു​ടു​ക്കു​ന്ന​തി​ന് വ്യാ​ജ​രേ​ഖ നി​ർ​മി​ച്ചു പ​രാ​തി ന​ല്‍​കി​യ യു​വ​തി പി​ടി​യി​ല്‍. നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി​നി നി​ഷാ​ന (34) യാ​ണ് പി​ടി​യി​ലാ​യ​ത്. മു​ന്‍ ഭ​ര്‍​ത്താ​വി​നെ​തി​രേ വ്യാ​ജ​രേ​ഖ നി​ർ​മി​ച്ച​ശേ​ഷം 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം കു​ടും​ബ​കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ല്‍​ചെ​യ്യു​ക​യു​ണ്ടാ​യി.

ഇ​തേ​തു​ട​ർ​ന്നു രേ​ഖ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നു കാ​ണി​ച്ച് ഇ​വ​രു​ടെ മു​ന്‍ ഭ​ര്‍​ത്താ​വ് തെ​ളി​വു​സ​ഹി​തം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഫോ​ര്‍​ട്ട് പോ​ ലീ​സ് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ക്കു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും​ചെ​യ്തു.

ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും രേ​ഖ​ക​ള്‍ വ്യാ​ജ​മാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​പ്പെ​ട്ട​തോ​ടു​കൂ​ടി പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ര്‍​ന്നാ​ണ് ഇ​വ​രു​ടെ അ​റ​സ്റ്റു​ണ്ടാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.