നേമം: വെള്ളായണി കായലില്‍ അയ്യങ്കാളി ജലോത്സവം സെപ്റ്റംബര്‍ ആറിനു വൈകുന്നേരം മൂന്നിനു നടക്കും. ജലോത്സവ കമ്മിറ്റിയുടെ ഉദ്ഘാടനം എം.വിന്‍സന്റ് എംഎല്‍എ നിർവഹിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വള്ളംകളി ട്രസ്റ്റ് ചെയര്മാന് ആര്. മോശ, ജനറല്‍ സെക്രട്ടറി ബി. ശശിധരന്, ബി. മോഹനന് എന്നിവരുടെ നേതൃത്വത്തില്‍ ജലോത്സവകമ്മിറ്റിയെ തെരഞ്ഞെടുത്തു. ചെയര്‍മാനായി എം. വിന്‍സന്റ് എംഎല്‍എ, ജനറല്‍ കണ്‍വീനറായി ജില്ലപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, കണ്‍വീനറായി ജില്ല കളക്ടര്‍ അനു കുമാരി,
രക്ഷാധികാരികളായി കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, ജി.ആര്. അനില്‍, ശശി തരൂര്‍ എംപി എന്നിവരെ തെരഞ്ഞെടുത്തു. വര്‍ക്കിംഗ് ചെയര്മാന്മാരായി അഡ്വ. പുഞ്ചക്കരി ജി. രവീന്ദ്രന് നായര്‍, അഡ്വ. സുബോധന്‍, അഡ്വ. എസ്. സുരേഷ്, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായി കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരന്‍ നായര്‍,
വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയപ്രദീപ്, പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് രാകേഷ്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, കൗണ്‍സിലര്‍ എം.ആര്. ഗോപന്, ബ്ലോക്ക് അംഗങ്ങളായ വി.ലതാകുമാരി, ആര്. വസുന്ധരന്‍, പഞ്ചായത്ത് അംഗം കെ.കെ. ചന്തുകൃഷ്ണ, മീഡിയ കോ-ഓര്‍ഡിനേറ്ററായി ശ്യാം വെണ്ണിയൂർ, പ്രോഗ്രാം കമ്മറ്റി ചെയര്‍മാനായി എം.വിനുകുമാർ എന്നിവരെയും തെരഞ്ഞെടുത്തു.