നാ​ര്‍​ഡിന്‍റെ പ​തി​നെ​ട്ടാം വാ​ര്‍​ഷി​കം ആഘോഷിച്ചു
Wednesday, August 6, 2025 6:52 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: പൊ​തു​പ്ര​വ​ർ​ത്ത​ക​ര്‍​ക്കു സ​ഹാ​നു​ഭൂ​തി​യു​ടെ സ​ന്മ​ന​സു​ണ്ടാ​ക​ണ​മെ​ന്നും നി​ശ്ച​യ​ദാ​ർ​ഢ്യ​വും ന​ല്ല മ​ന​സും പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അ​നി​വാ​ര്യ​മാ​യ ഗു​ണ​ങ്ങ​ളാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ അഭിപ്രായപ്പെട്ടു. നെ​യ്യാ​റ്റി​ന്‍​ക​ര അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ റൂ​റ​ല്‍ ഡ​വ​ല​പ്പ്മെ​ന്‍റി (നാ​ര്‍​ഡ്) ന്‍റെ 18-ാം വാ​ര്‍​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജി. ​ക്രി​സ്തു​ദാ​സ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും നിം​സ് മെ​ഡി​സി​റ്റി എംഡി ഡോ. ​എം.​എ​സ്. ഫൈ​സ​ല്‍​ഖാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. വി​ള​വം​കോ​ട് എം​എ​ല്‍​എ ഡോ. ​താ​ര​ഹൈ ക്യു​ത് ബ​ര്‍​ട്ട്, മു​ന്‍ മ​ന്ത്രി അ​ഡ്വ. വി.​എ​സ്. ശി​വ​കു​മാ​ര്‍, എ​ഐ​സി​സി അം​ഗം നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി.

ഡി​സിഡി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മാ​രാ​യ​മു​ട്ടം സു​രേ​ഷ്, വി. ​ഭൂ​വ​ന​ച​ന്ദ്ര​ൻ​നാ​യ​ർ, ന​ഗ​ര​സ​ഭ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു, കൗ​ണ്‍​സി​ല​ര്‍ കൂ​ട്ട​പ്പ​ന മ​ഹേ​ഷ്, നാ​ർ​ഡ് ചീ​ഫ് കോ- ഓർഡി​നേ​റ്റ​ർ ജി​.ആ​ർ. അ​നി​ൽ, എ​ന്‍.​ആ​ര്‍.​സി. നാ​യ​ര്‍, നാ​ർ​ഡ് ര​ക്ഷാ​ധി​കാ​രി മാ​മ്പ​ഴ​ക്ക​ര രാ​ജ​ശേ​ഖ​ര​ൻ​നാ​യ​ർ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ലൈ​ഫ് ഫൗ​ണ്ടേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ എ​സ്.​ജി. ബീ​നാ​മോ​ള്‍, സം​ഗീ​ത​ജ്ഞ​ന്‍ രാ​ജീ​വ് ആ​ദി​കേ​ശ​വ്, പു​രാ​വ​സ്തു സം​ര​ക്ഷ​ക​ന്‍ വി.​ജെ. എ​ബി എ​ന്നി​വ​രെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​വി​ത​ര​ണം, പെ​രു​ന്പ​ഴു​തൂ​ര്‍ നോ​യ​ല്‍ മ്യൂ​സി​ക് ആ​ന്‍​ഡ് ഡാ​ന്‍​സ് അ​ക്കാ​ദ​മി​യി​ലെ കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്ന്, പു​രാ​വ​സ്തു പ്ര​ദ​ര്‍​ശ​നം എ​ന്നി​വ​യും ന​ട​ന്നു.