ക​ർ​ണാ​ട​ക​യി​ലും ആ​ന​ക്ക​ലി ഒ​രു​ വ​ർ​ഷം, 12 ജീ​വ​ൻ
Tuesday, April 16, 2024 7:29 AM IST
ഇ​രി​ട്ടി: കേ​ര​ള​ത്തി​ന്‍റെ അ​യ​ൽ​സം​സ്ഥ​ന​മാ​യ ക​ർ​ണാ​ട​ക​യി​ലെ കു​ട​ക് ജി​ല്ല​യി​ലും കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം. ഇ​ന്ന​ലെ രാ​വി​ലെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട തോ​ട്ടം തൊ​ഴി​ലാ​ളി​യാ​ണ് കാ​ട്ടാ​ന​യു​ടെ അ​വ​സാ​ന​ത്തെ ഇ​ര. പൊ​ന്ന​മ്പേ​ട്ട് താ​ലൂ​ക്കി​ലെ ബീ​രു​ഗ വി​ല്ലേ​ജി​ൽ ചാ​മു​ണ്ഡി മു​ത്ത​പ്പ കൊ​ല്ലി റോ​ഡി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​യ്യാ​മ​ട മാ​ദ​യ്യ (ബോ​ഗ്ഗ - 63) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തോ​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ കു​ട​ക് ജി​ല്ല​യി​ൽ കാ​ട്ടാ​ന​ക്ക​ലി​യി​ൽ ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 12 ആ​യി.

രാ​വി​ലെ 6.45 ന് ​സ​മീ​പ​ത്തെ തോ​ട്ട​ത്തി​ലേ​ക്ക് ജോ​ലി​ക്കു പോ​കു​ന്ന​തി​നി​ടെ ആ​ണു ബോ​ഗ്ഗ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത്. ബീ​രു​ഗ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​യി 40 ല​ധി​കം കാ​ട്ടാ​ന​ക​ൾ ത​മ്പ​ടി​ച്ചി​ട്ടു​ള്ള​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. കു​ട​ക് ജി​ല്ല​യി​ൽ എ​സ്റ്റേ​റ്റു​ക​ൾ അ​ധി​ക​മു​ള്ള​തു​കൊ​ണ്ട് ഇ​വി​ടെ ത​മ്പ​ടി​ച്ചി​രു​ന്ന കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി നാ​ട്ടു​കാ​ർ​ക്കും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​ത്.

അ​ഞ്ചു​ദി​വ​സം മു​ന്പ് നെ​ല്ലി​ഹു​ദി​ക്കേ​രി - അ​ര​ക്കാ​ട് റോ​ഡി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന് നേ​രെ കാ​ട്ടാ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി​യാ​യ റം​ഷാ​ദ് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വാ​ഹ​നം മ​റി​ച്ചി​ട്ട ഉ​ട​ൻ റം​ഷാ​ദ് ഓ​ടി മാ​റി അ​ദ്ഭു​ത​ക​ര​മാ​യി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. വാ​ഹ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ത്ത ശേ​ഷ​മാ​ണു ആ​ന പി​ന്മാ​റി​യ​ത്.