വെ​ഞ്ചേ​മ്പ് സെ​ന്‍റ്് ജോ​ ർ​ജ് ദൈ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ക്ക​മാ​യി
Wednesday, April 24, 2024 10:56 PM IST
പു​ന​ലൂ​ർ: വെ​ഞ്ചേ​മ്പ് സെ​ന്‍റ് ജോ​ർ​ജ് ദൈ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ​തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി.

28 ന് ​തി​രു​നാ​ൾ സ​മാ​പി​ക്കും.​നാ​ലാം ദി​ന​മാ​യ ഇ​ന്ന് വൈ​കു​ന്നേ​രം 4.45 ന് ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് ചെ​മ്പി​ല​കം വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

നാ​ളെ വൈ​കു​ന്നേ​രം 4.45 ന് ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഫാ.​ജി​ജോ മു​ട്ടേ​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റും. അ​മ്പ​ല​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ ശൗ​ര്യാ​മാ​ക്കി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും ഉ​ണ്ടാ​കും.

27 ന് ​വൈ​കു​ന്നേ​രം 4.45 ന് ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന ആ​രം​ഭി​ക്കും. കൊ​ല്ലം - ആ​യു​ർ ഫൊ​റോ​നാ വി​കാ​രി ഫാ. ​ഇ​മ്മാ​നു​വേ​ൽ നെ​ല്ലു​വേ​ലി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഡീ​ക്ക​ൻ സി​റി​യ​ക്ക് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ, ഡീ​ക്ക​ൻ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ന​ട കു​രി​ശ​ടി​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം ന​ട​ത്തും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 28ന് ​രാ​വി​ലെ 8.45 ന് ​സ​പ്രാ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് റാ​സ കു​ർ​ബാ​ന നെ​ടു​ങ്കു​ന്നം സ​ഞ്ജീ​വ​നി അ​സി. ഡ​യ​റ​ക്‌​ട​ർ ഫാ. ​അ​ന്തോ​നി​ച്ച​ൻ ത​റ​ക്കു​ന്നേ​ൽ, ആ​ർ​ച്ച് ഡീ​ക്ക​ൻ മു​ക്ക​ട​വ് നി​ർ​മ​ൽ​ഗി​രി ആ​ശ്ര​മം റെ​ക്ട‌​ർ ഫാ. ​ജോ​ജി മ​ര​ങ്ങാ​ട്ട് സി ​എം​ഐ എ​ന്നി​വ​ർ അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച​സാ​ധ​ന​ങ്ങ​ളു​ടെ ലേ​ല​വും ഉ​ണ്ടാ​കും.

കൊ​ടി​യി​റ​ക്കോ​ടു​കൂ​ടി തി​രു​നാ​ൾ സ​മാ​പി​ക്കും. സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​തോ​മ​സ് മു​ട്ടേ​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ റോ​യി തോ​ട്ട​ത്തി​ൽ, സാ​ബു പാ​ങ്ങോ​ട്ടു​പു​ത്ത​ൻ​വീ​ട്, തി​രു​നാ​ൾ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സാ​ബു ന​മ്പി​ശേ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു.