ആലപ്പുഴ: ഒരുമാസത്തിനിടയില്‍ മൂന്നു പ്രാവശ്യം വെള്ളപ്പൊക്കം ഉണ്ടായി ദുരിതത്തിലായ കുട്ടനാടിനെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ച് അടിയന്തരമായ സഹായങ്ങള്‍ ദുരിതബാധിതര്‍ക്കു നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്ന് കേരള കോണ്‍ഗ്രസ് കുട്ടനാട് നിയോജകമണ്ഡലം നേതൃയോഗം.
മഴയ്ക്കു ശമനം ഉണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഒരു മാസമായി പണിയില്ലാതെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണ്. സൂകുളുകള് തുറന്നെങ്കിലും ഹാജര്‍ നില കുറവാണ്. അഴുക്കു വെള്ളത്തിലൂടെ നീന്തിനടന്ന് പനിയും ചുമയും മറ്റു അസുഖങ്ങളുമായി നിരവധിപ്പേർ ചികിത്സയിലാണ്. പുഞ്ചകൃഷിയുടെ പിആര്‍എസിന്റെ പണം ഇതുവരെ ഭൂരിപക്ഷം കര്‍ഷകര്‍ക്കും ലഭിച്ചില്ല. രണ്ടാം കൃഷി പലരും ഉപേക്ഷിച്ചെന്നും യോഗം കുറ്റപ്പെ ടുത്തി. ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം ഉദ്ഘാടനം ചെ യ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. കെ.ആര്. ശ്രീകുമാര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് ചെയര്മാന് റെജി ചെറിയാന് മുഖ്യപ്രഭാക്ഷണം നടത്തി. ഉന്നതാധികാര സമിതി അംഗങ്ങളായ സാബു തോട്ടുങ്കല്‍, പ്രകാശ് പനവേലി, ജോസ് കാവനാടന്‍, ജോസ് കോയിപ്പള്ളി, റോയി ഊരാംവേലി, സണ്ണി തോമസ്, തോമസുകുട്ടി മാത്യു, ഐപ്പ് ചക്കിട്ട, ജോമ്പിള് പെരുമാള്‍, ചാക്കോച്ചന് മൈലംന്തറ, സി.റ്റി. തോമസ്, ഷാജി കല്ലറയ്ക്കല്‍, ബിജു ചെറുകാട്, ടെഡി സഖറിയ, ബൈജു ജോസ്, വേണു നെടുമുടി, ലാല്‍ വയലാര്‍ എന്നിവര്‍ പ്രസംഗിച്ചു.