സ​ഭ​യെക്കുറി​ച്ച് ആ​ഴ​ത്തി​ൽ പ​ഠി​ക്ക​ണം: മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ
Sunday, July 6, 2025 11:46 PM IST
ക​ല്ലി​ശേ​രി: ക്നാ​നാ​യ കൂ​ട്ടാ​യ്മ​ക​ളി​ൽ ന​മ്മു​ടെ സ​മു​ദാ​യ അം​ഗ​ങ്ങ​ൾ സ​ഭ​യെക്കുറി​ച്ച് ആ​ഴ​ത്തി​ൽ പ​ഠി​ക്കാ​നു​ള്ള വേ​ദി​ക​ൾ കൂ​ടി​യാ​ക്ക​ണ​മെ​ന്ന് കോ​ട്ട​യം അതിരൂ​പ​ത സ​ഹാ​യമെ​ത്രാ​ൻ മാർ ജോ​സ​ഫ് പ​ണ്ടാ​ര​ശേരി​ൽ പ​റ​ഞ്ഞു. ക്നാ​നാ​യ മ​ല​ങ്ക​ര പു​ന​രൈ​ക്യ​ത്തി​ന്‍റെയും കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ അ​ന്ത്യോ​ക്യ​ൻ സു​റി​യാ​നി റീ​ത്ത് (മ​ല​ങ്ക​ര റീ​ത്ത്) അ​നു​വ​ദി​ച്ച​തി​ന്‍റെയും 104-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രേ​ഷി​ത സ​ന്ദേ​ശ​വു​മാ​യി ക് നാ​നാ​യ സ​മു​ദാ​യം ലോ​ക​ത്തി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ടെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു​കൊ​ണ്ട് ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം പ​റ​ഞ്ഞു. ഉ​മ​യാ​റ്റു​ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക കു​രി​ശ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച പു​ന​രൈ​ക്യ റാ​ലി​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യ​ത്.

പ്രൊ-​പ്രോ​ട്ടോ​സി​ഞ്ച​ലൂ​സ് ഫാ. ​തോ​മ​സ് ആ​നി​മു​ട്ടി​ൽ, ഫാ. ​റെ​ന്നി ക​ട്ടേ​ൽ, സാ​ബു പാ​റാ​നി​ക്ക​ൽ, സ​ൽ​വി ത​യ്യി​ൽ, ഏ​യ്ബു നെ​ടി​യു​ഴ​ത്തി​ൽ, ജെ​സി ചെ​റു​മ​ണ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ല​ങ്ക​ര ഫൊ​റോ​ന​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​രെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു. 1921 ജൂ​ലൈ 5നാ​ണ് കേ​ര​ള ക​ത്തോ​ലി​ക്കാ​സ​ഭ​യി​ൽ പു​ന​രൈ​ക്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് മ​ല​ങ്ക​ര റീ​ത്ത് അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ക​ൽ​പ്പ​ന റോ​മി​ൽ നി​ന്നു​ണ്ടാ​യ​ത്.