എടത്വ: എസി റോഡുമായി ബന്ധിപ്പിക്കുന്ന എല്ലാ ബൈറോഡുകളും ഉയര്‍ത്തണമെന്നും കനാല്‍ അടിയന്തരമായി തുറക്കണമെന്നും കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തുടര്‍ച്ചയായി വെള്ളപ്പൊക്കമുണ്ടായിട്ടും കുട്ടനാട്ടുകാര്‍ക്ക് ഒരു ബൈറോഡില്നിന്നു പോലും എസി റോഡിലേക്ക് കയറാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.
മുട്ടാര്‍ സെന്‍ട്രല്‍ റോഡ്, മുട്ടാര്‍ മിത്രക്കരി- മാമ്പുഴക്കരി -ജീമംഗലം റോഡ്, പുളിങ്കുന്ന്-പള്ളിക്കൂട്ടുമ്മ റോഡ് എന്നിവ എസി റോഡുമായി വളരെ താഴ്ന്നുകിടക്കുകയാണ്. മുട്ടാര്‍ സെന്‍ട്രല്‍ റോഡില്‍ സഹൃദയ ജംഗ്ഷന് മുതല്‍ കൈതത്തോടു ജംഗ്ഷന് വരെ ചെറുമഴയത്തും വെള്ളകെട്ട് അനുഭവപ്പെടുന്നു. വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഇതോടെ മുട്ടാര്‍ ജനത ഒറ്റപ്പെട്ടു പോകുന്നതും പതിവാണ്.
മുട്ടാര്‍-മിത്രക്കരി-മാമ്പുഴക്കരി-ജീമംഗലം റോഡിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. ഇപ്പോഴും റോഡിലെ വെള്ളം ഇറങ്ങിയിട്ടില്ല. കറുകയില്‍ ജംഗ്ഷനില്‍ വെള്ളകെട്ടാണ്. ജീമംഗലം കലുങ്ക് നിര്‍മാണോദ്ഘാടനം കഴിഞ്ഞ് നാലുവര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ഒരു നിര്‍മാണവും നടന്നില്ല. എസി കനാലിനു തെക്കുഭാഗത്തുള്ള മുട്ടാര്‍, മിത്രക്കരി, തലവടി, രാമങ്കരി, കൊടുപ്പുന്ന, ചമ്പക്കുളം പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വെള്ളം ഒഴികിമാറാത്ത സ്ഥിതിയാണ്. കനാല്‍ അടിയന്തരമായി തുറന്നാല്‍ മാത്രമേ വെള്ളം ഒഴുകിമാറി ജലനിരപ്പ് താഴുകയുള്ളൂ.
എന്നാല്‍, അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. എസി റോഡുമായി ബന്ധിപ്പിക്കുന്ന ബൈറോഡുകള്‍ ഉയര്‍ത്തി സ്ഥാപിച്ച് കനാല്‍ അടിയന്തരമായി തുറക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ ജനകീയ പ്രതിരോധങ്ങള്‍ സംഘടിപ്പിക്കുന്നതിനും കേരള കോണ്‍ഗ്രസ് തീരുമാനിച്ചു.
മുട്ടാര്‍ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടന്ന പ്രതിഷേധ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസുകുട്ടി മാത്യു ചീരംവേലില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് സി. ജോസഫ് ചിറയില്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ഡോളി സക്കറിയ ചീരംവേലില്‍, ബിന്‍സി ഷാബു മുട്ടുംപ്പുറം, ചാച്ചപ്പന് മാവേലി തുരുത്തേല്‍, ജോര്‍ജ് തോമസ് മണലില്‍, മാത്യു എം. വര്‍ഗീസ് മുണ്ടയ്ക്കല്‍, ജോസഫ് മാത്യു ശ്രാമ്പിക്കല്‍, ജേക്കബ് പി. മാത്യു തോട്ടയ്ക്കാട്ടുപുത്തന്കളം, എ.ഡി. അലക്സാണ്ടര്‍ ആറ്റുപ്പുറം, കുഞ്ഞുമോന് മണലിപ്പറമ്പില്‍, ലൗലേഷ് സി. വിജയന്, സേവ്യര്‍കുട്ടി മോളിപ്പടവില്, ബാബു പാക്കള്ളി, എം.പി. ആന്റണി മുണ്ടയ്ക്കല്‍, മോളിമ്മ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.