മ​ന്ത്രി​ സജി ചെറിയാന്‍റെ കോ​ലം ക​ത്തി​ച്ചു
Friday, July 4, 2025 11:40 PM IST
അ​മ്പ​ല​പ്പു​ഴ: ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ടും വ​സ്തു​വ​ക​ക​ളും ന​ഷ്ട​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ ചെ​ല്ലാ​ന​ത്തെ പൊ​തു​യോ​ഗ​ത്തി​ൽ വെ​ച്ച് താ​ടി​വ​ച്ച ഗു​ണ്ട​ക​ൾ എ​ന്ന് ആ​ക്ഷേ​പി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ മാ​പ്പു പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്‌ അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​പ്ര​യി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ കോ​ല​വു​മേ​ന്തി പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ. ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ. ഷി​നോ​യ്, കെ.‌​എ​ഫ്. തോ​ബി​യാ​സ്, ഡി​സി​സി അം​ഗം പി. ​ഉ​ദ​യ​കു​മാ​ർ, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​വി. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.