തി​രു​വാ​തി​ര ഞാ​റ്റു​വേ​ല ച​ന്ത​യും ക​ര്‍​ഷ​ക സ​ഭ​യും
Friday, July 4, 2025 11:40 PM IST
ചെ​ങ്ങ​ന്നൂ​ര്‍: ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വാ​തി​ര ഞാ​റ്റു​വേ​ല ച​ന്ത​യും ക​ര്‍​ഷ​ക സ​ഭ​യും ഐ​ക്കാ​ട് പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ഇ​ട​നാ​ട് - പു​ത്ത​ന്‍​കാ​വ് ക​ര്‍​ഷ​ക വെ​ള്ളി​യാ​ഴ്ച വി​പ​ണി​യി​ല്‍ ന​ട​ന്നു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​ ഷി​ബു​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​നകാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മി​നി സ​ജ​ന്‍ അ​ധ്യ​ക്ഷ​യാ​യി.

ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ റി​ജോ ജോ​ണ്‍ ജോ​ര്‍​ജ്, മു​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ മ​നീ​ഷ് കീ​ഴാ​മ​ഠ​ത്തി​ല്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സൂ​സ​ന്‍ തോ​മ​സ്, ന​ഗ​ര​സ​ഭ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ആ​ര്‍.​ അ​നി​ല്‍​കു​മാ​ര്‍, മു​ന്‍ കൗ​ണ്‍​സി​ല​റും വി​പ​ണി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​യ ജോ​സ് കെ. ​ജോ​ര്‍​ജ്, ട്ര​ഷ​റ​ര്‍ വി​നു വി. ​ജോ​ണ്‍, ഫാ. ​ഷി​ബു വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു പ​ച്ച​ക്ക​റിവി​ത്തു​ക​ള്‍, തെ​ങ്ങി​ന്‍തൈ​ക​ള്‍, കു​രു​മു​ള​കുതൈ​ക​ള്‍ എ​ന്നി​വ സൗ​ജ​ന്യ​മാ​യി ​വി​ത​ര​ണം ചെ​യ്തു.