പുളിങ്കുന്ന്: മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പുളിങ്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിങ്കുന്ന് ജങ്കാർ കടവിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. കോൺഗ്രസ് പുളിങ്കുന്ന് മണ്ഡലം പ്രസിഡന്റ് ജോഷി കൊല്ലാറ അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ പി.കെ. ആന്റണി പത്തിൽ യോഗം ഉദ്ഘാടനം ചെയ്തു.
മത്സ്യത്തഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രെട്ടറി എ.എസ്. വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. പി. ഡി. ശശികുമാർ, മനോജ് കാനാച്ചേരി, ജോസഫ് ജോസഫ് ആഞ്ഞിലിമൂട്ടിൽ, മജേഷ് അമ്പനാപ്പള്ളി, സുമേഷ് കട്ടത്തറ, വിനോദ് കൊച്ചുപറമ്പിൽ, ജയപ്രകാശ് പുളിങ്കുന്ന്, ജയിംസ് കുഴിയിൽ, ജോൺ സി. ടിറ്റോ, ബാബു നടുവിലേടം, വിശ്വനാഥൻ തൈച്ചേരി, വർഗീസ് പുതുശേരി, രാഹുൽ കാവിൽ, അലക്സ് മലയിൽ, സുഭാഷ് പതിനഞ്ചിൽച്ചിറ, തങ്കച്ചൻ കുഴിയടിച്ചിറ, ജോസൂട്ടി മണ്ണിശേരി, തങ്കച്ചൻ പറപ്പള്ളി എന്നിവർ പ്രസംഗിച്ചു.