ചാലക്കുടി: രണ്ടുകോടി ചെലവിൽ നിർമിക്കുന്ന സബ്ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായി.
ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ, ഡെപ്യൂട്ടി ഡയറക്ടർ മധ്യമേഖല ഐ. ബിന്ദു, വേണു കണ്ഠരുമഠത്തിൽ, ഷിബു വാലപ്പൻ, എം.എസ്. മായ, കോടശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ്,ജെനിഷ് പി. ജോസ്, വാർഡ് കൗൺസിലർ നിതാ പോൾ, സി. വി. ജോഫി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്് വി.ഒ. പൈലപ്പൻ, ഡെന്നിസ് കെ ആന്റണി, പോൾ പുല്ലൻ, ഐ.ഐ. അബ്ദുൾ മജീദ്, വി.ഐ. സുധീർ, എ.ബി. അനിൽ കുമാർ, ജോസഫ് ഫ്രാൻസിസ്, കെ. രാജേന്ദ്രൻ, എം. എ. നാരായണൻ, കെ. സി. തമ്പി, ജോയി ജോർജ്, വി. രാമദാസ്, ജില്ലാ ട്രഷറി ഓഫീസർ ടി.ടി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.