ഠാ​ണ - ബ​സ് സ്റ്റാ​ന്‍​ഡ് റോ​ഡി​ലെ ത​ക​ര്‍​ന്ന സ്ലാ​ബ് മാ​റ്റിസ്ഥാ​പി​ച്ചു
Thursday, June 5, 2025 6:59 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഠാ​ണ - ബ​സ് സ്റ്റാ​ന്‍​ഡ് റോ​ഡി​ലെ ത​ക​ര്‍​ന്ന സ്ലാ​ബ് ന​ഗ​ര​സ​ഭ മാ​റ്റിസ്ഥാ​പി​ച്ചു. ബ​സ് സ്റ്റാ​ന്‍​ഡ് റോ​ഡി​ല്‍ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ലെ കാ​ന​യു​ടെ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബാ​ണ് ര​ണ്ടു​ദി​വ​സംമു​മ്പ് ത​ക​ര്‍​ന്ന​ത്.

ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പു​തി​യ സ്ലാ​ബി​ട്ട് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ് സ്റ്റാ​ന്‍​ഡി​നു മുന്നി​ലൂ​ടെ ഠാ​ണാ​വി​ലേ​ക്കുപോ​കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡി​ലാ​യി​രു​ന്നി​ട്ടു​കൂ​ടി സ്ലാ​ബ് മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​രു​ന്നു.

റോ​ഡി​ന് കു​റു​കേ കാ​ട്ടൂ​ര്‍ റോ​ഡി​ലേ​ക്ക് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന കാ​ന​യു​ടെ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബു​ക​ളി​ലൊ​ന്നാ​ണ് പ​ഴ​ക്കം​കൊ​ണ്ട് ഒ​ടി​ഞ്ഞു​വീ​ണ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​രു​വ​ശ​ത്തു​മാ​യി മു​ന്ന​റി​യി​പ്പ് കോ​ണു​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും മാ​റ്റിസ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല.