പേ​രാ​മ്പ്ര പള്ളിയിൽ ഊ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, June 7, 2025 1:00 AM IST
കൊ​ട​ക​ര: പേ​രാ​മ്പ്ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍​ക്കു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ഷാ​ജു കാ​ച്ച​പ്പി​ള്ളി കൊ​ടി​ക​യ​റ്റം നി​ര്‍​വ​ഹി​ച്ചു. 15നാ​ണ് ഊ​ട്ടു​തി​രു​നാ​ള്‍.

പ​തി​നൊ​ന്നാ​യി​രം​പേ​ര്‍​ക്കാ​ണ് ഈ ​വ​ര്‍​ഷം ഊ​ട്ടു​തി​രു​നാ​ളി​ന് നേ​ര്‍​ച്ച​ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​ത്. 14 വ​രെ ന​വ​നാ​ള്‍തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ന​ട​ക്കും. 14നു ​വൈ​കീ​ട്ട് ഫാ. ​ജോ​സ​ഫ് മാ​ളി​യേ​ക്ക​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​സ്വ​രൂ​പം പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കും. അ​ന്തോ​ണിനാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മ​വും ഉ​ണ്ടാ​കും. തി​രു​നാ​ള്‍​ദി​ന​മാ​യ 15ന് ​രാ​വി​ലെ ഫാ. ​ജോ​ബി കു​ര്യ​ന്‍ വ​ട്ട​ക്കു​ന്നേ​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ​കു​ര്‍​ബാ​ന, ഊ​ട്ടു​നേ​ര്‍​ച്ച വെ​ഞ്ച​രി​പ്പ്, 10.30ന് ​ഫാ. അ​മ​ല്‍ മാ​ളി​യേ​ക്ക​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, ഫാ. ​ജി​ജി കു​ന്നേ​ലി​ന്‍റെ സ​ന്ദേ​ശം. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, തി​രു​സ്വ​രൂ​പം അ​ള്‍​ത്താ​ര​യി​ല്‍ തി​രി​കെ പ്ര​തി​ഷ്ഠി​ക്ക​ല്‍, നേ​ര്‍​ച്ച​സ​ദ്യ എ​ന്നി​വ ന​ട​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വി​കാ​രി ഫാ. ​ഷാ​ജു കാ​ച്ച​പ്പി​ള്ളി, കൈ​ക്കാ​ര​ന്‍ ബാ​ബു ഐ​സ​ക്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പോ​ള്‍​സ​ന്‍ ആ​ല​പ്പാ​ട്ട്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ വ​ര്‍​ഗീ​സ് പ​ന്ത​ല്ലൂ​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.