ശാ​സ്താം​പൂ​വം ആ​ദി​വാ​സി ഉ​ന്ന​തി​യി​ല്‍ ഹ​രി​ത​വ​ത്്ക​ര​ണപ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു
Thursday, June 5, 2025 7:01 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: കാ​ട​ര്‍​വി​ഭാ​ഗ​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന വെ​ള്ളി​ക്കു​ള​ങ്ങ​ര ശാ​സ്താം​പൂ​വം ആ​ദി​വാ​സി ഉ​ന്ന​തി​യി​ല്‍ വേ​ന​ല്‍​ക്കാ​ല​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ഹ​രി​ത​വ​ത്്ക​ര​ണം ന​ട​പ്പാ​ക്കു​ന്നു. വ​നം​വ​കു​പ്പ്, കേ​ര​ള ഫോ​റ​സ്റ്റ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂട്ട്, ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്ത്, മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത്, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ന്ന​തി​യി​ലെ അ​മ്പ​തേ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​യി​ല്‍ വി​വി​ധത​രം വൃ​ക്ഷ​ത്തൈ​കള്‍ വ​ച്ചു​പി​ടി​പ്പി​ക്കും. വ​ന​ത്തി​നു ന​ടു​വി​ലുള്ള ഉ​ന്ന​തി​യി​ല്‍ കാ​ട്ടാ​ന​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നി​ട​യു​ള്ള ഫ​ല​വൃ​ക്ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി മ​റ്റ് ഇ​ന​ങ്ങ​ളി​ലു​ള്ള വൃ​ക്ഷ​ങ്ങ​ളാ​ണു ന​ടു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ഉ​ന്ന​തി​യി​ലെ ഭൂ​മി​യി​ല്‍നി​ന്ന് മേ​ല്‍​മ​ണ്ണ് ഒ​ലി​ച്ചു​പോ​കു​ന്ന​തു ത​ട​യാ​നും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ സാ​ധി​ക്കും.

ഹ​രി​ത​വ​ത്കര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ന്ന​തി​യി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ വൃ​ക്ഷ​തൈ​കള്‍ ന​ട്ടു. പീ​ച്ചി​യി​ലെ കേ​ര​ള ഫോ​റ​സ്റ്റ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂട്ടി​ലെ ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ.​ ടി.​വി.​ സ​ജീ​വ്, വ​നം​വ​കു​പ്പി​നു കീ​ഴി​ലെ വന​വി​ക​സ​ന വി​ഭാ​ഗം ചാ​ല​ക്കു​ടി ഡി​വി​ഷ​ണ​ല്‍ കോ-ഓ​ഡി​നേ​റ്റ​ര്‍ പ്ര​സീ​ദ എ​ന്നി​വ​ര്‍ വൃ​ക്ഷ​തൈ ന​ട്ടു.

പ​ഞ്ചാ​യ​ത്തം​ഗം ചി​ത്ര​ സു​രാ​ജ്, കേ​ര​ള ശാ​സ്ത്രസാ​ഹി​ത്യ​പ​രി​ഷ​ത്ത് ജി​ല്ല ക​മ്മി​റ്റി അം​ഗം എം.​കെ.​ ബാ​ബു, കൊ​ട​ക​ര മേ​ഖ​ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​കെ.​ അ​നീ​ഷ്‌​കു​മാ​ര്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​യ് കാ​വു​ങ്ങ​ല്‍, ഊ​രു​മൂ​പ്പ​ന്‍ സേ​വ്യ​ര്‍, ആ​ന​പ്പാ​ന്തം വ​ന​വി​ക​സ​ന​സ​മ​തി സെ​ക്ര​ട്ട​റി വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.