മ​സ്ജി​ദ് ഭ​ണ്ഡാ​രമോ​ഷ​ണം: മു​റ്റി​ച്ചൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Thursday, June 5, 2025 7:01 AM IST
തൃ​പ്ര​യാ​ർ: ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ജു​മാ മ​സ്ജി​ദി​ന്‍റെ ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ച്ച് 10,000 രൂ​പ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മു​റ്റി​ച്ചൂ​ർ കോ​ക്കാ​ൻ​മു​ക്ക് സ്വ​ദേ​ശി ക​രി​ക്ക​പ്പീ​ടി​ക വീ​ട്ടി​ൽ ഷ​ജീ​ർ(27) ആണ് അറസ്റ്റിലായത്. മു​റ്റി​ച്ചൂ​രു​ള്ള വീ​ട്ടി​ൽനി​ന്നും വ​ല​പ്പാ​ട് പോ​ലീ​സാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു. വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ.​ ര​മേ​ഷ്, എസ്ഐ സി.​എ​ൻ. എ​ബി​ൻ സിപിഒമാ​രാ​യ സു​നീ​ഷ്, സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.