ബൈ​ക്കി​ലെത്തി മാ​ല ക​വ​ർ​ന്നു
Thursday, June 5, 2025 6:59 AM IST
കു​ന്നം​കു​ളം: പെ​രു​മ്പി​ലാ​വ് കൊ​ര​ട്ടി​ക്ക​ര​യി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘം വീ​ട്ട​മ്മ​യു​ടെ മാ​ലക​വ​ർ​ന്നു. ഇ​ന്നു വൈ​കീട്ട് അ​ഞ്ച​ര​യോ​ടെ കൊ​ര​ട്ടി​ക്ക​ര പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മു​ള്ള വ​ഴി​യി​ൽവെ​ച്ചാ​യി​രു​ന്നു സം​ഭ​വം. കൊ​ര​ട്ടി​ക്ക​ര സ്വ​ദേ​ശി​നി ആ​ത്ര​പ്പു​ള്ളി വീ​ട്ടി​ൽ ശ്രീ​നി​വാ​സ​ന്‍റെ ഭാ​ര്യ സു​മയു​ടെ സ്വ​ർ​ണമാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. സ്വ​ർ​ണ്ണ​മാ​ല ആ​റ​ര പ​വ​ൻ ഉ​ണ്ടെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.

സം​ഘ​ത്തി​ന്‍റെ അ​ക്ര​മ​ത്തി​ൽ ഇ​വ​ർ നി​ല​ത്ത് വീ​ഴു​ക​യും ചെ​യ്തു. ബൈ​ക്കി​ൽ ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് എ​ത്തി​യ ര​ണ്ടം​ഗ​സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. കു​ന്നം​കു​ളം സിഐ ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്‌സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.​വി​വി​ധ സി​സിടി​വി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.