പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ശ​ബ്ദ​മാ​ണ് ദീ​പി​ക: ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍
Saturday, June 7, 2025 1:00 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സ​മൂ​ഹ​ത്തി​ല്‍ പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ക്ഷം​നി​ന്ന് അ​വ​രു​ടെ ശ​ബ്ദ​മാ​യി അ​വ​ര്‍​ക്കു​വേ​ണ്ടി എ​ന്നും നി​ല​കൊ​ണ്ട പ​ത്ര​മാ​ണ് ദീ​പി​ക​യെ​ന്നു ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍. ഇ​രി​ങ്ങാ​ല​ക്കു​ട മേ​ഖ​ല​യി​ല്‍​നി​ന്നും എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ല​യ​ങ്ങ​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ക​ര്‍​ഷ​ക​ര്‍​ക്കു​വേ​ണ്ടി, നീ​തി​ക്കു​വേ​ണ്ടി, സ​ത്യ​ത്തി​നു​വേ​ണ്ടി, തി​ന്മ​യ്ക്കെ​തി​രേ എ​ന്നും പോ​രാ​ടി​യ ച​രി​ത്ര​മാ​ണ് ദീ​പി​ക​യ്ക്കു​ള്ള​ത്. വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ല്‍ ഏ​വ​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​കു​വാ​നും ദീ​പി​ക​യ്ക്കു സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു ബി​ഷ​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യ്, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വാ​സു​പു​ര​ത്തു​കാ​ര​ന്‍, ദീ​പി​ക മാ​ര്‍​ക്ക​റ്റിം​ഗ് കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​ജി​യോ ചെ​ര​ടാ​യി എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള​ര്‍​പ്പി​ച്ചു. ദീ​പി​ക കോ ​ഓ​ര്‍​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ര്‍ ഫാ. ​റി​ന്‍റോ പ​യ്യ​പ്പി​ള്ളി സ്വാ​ഗ​ത​വും റി​പ്പോ​ര്‍​ട്ട​ര്‍ ഷോ​ബി കെ. ​പോ​ള്‍ ന​ന്ദി​യും പ​റ​ഞ്ഞു.
എ​ഡ്യു​പോ​ര്‍​ട്ട് ഫാ​ക്ക​ല്‍​റ്റി ബി​ലാ​ല്‍ മു​ഹ​സി​ന്‍ ക്ലാ​സ് ന​യി​ച്ചു.