ദീ​പി​ക ആ​ദ​രം 2025 ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നാ​ളെ
Thursday, June 5, 2025 7:09 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന ദീ​പി​ക ആ​ദ​രം 2025 നാ​ളെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ന​ട​ക്കും. രാ​വി​ലെ 9.30നു ​സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ല്‍ ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി സി​എ​ച്ച്എ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യ്, എ​ഡ്യു​പോ​ര്‍​ട്ട് ഫാ​ക്ക​ല്‍​റ്റി ഡോ. ​ബി​ലാ​ല്‍ മു​ഹ​സി​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള​ര്‍​പ്പി​ക്കും. ദീ​പി​ക കോ-​ഓ​ര്‍​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ര്‍ ഫാ. ​റി​ന്‍റോ പ​യ്യ​പ്പി​ള്ളി സ്വാ​ഗ​ത​വും ദീ​പി​ക ഇ​രി​ങ്ങാ​ല​ക്കു​ട റി​പ്പോ​ര്‍​ട്ട​ര്‍ ഷോ​ബി കെ. ​പോ​ള്‍ ന​ന്ദി​യും പ​റ​യും. 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച സ്‌​കൂ​ളു​ക​ളെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും.