x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​ഫ്പി​​ഐ​​ക​​ൾ വാ​​ങ്ങ​​ലു​​കാ​​രാ​​യി തി​​രി​​ച്ചെ​​ത്തി


Published: February 9, 2026 01:28 AM IST | Updated: February 9, 2026 01:28 AM IST

മും​​ബൈ: തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നു മാ​​സം വ​​ൻ തോ​​തി​​ൽ വി​​ല്പ​​ന ന​​ട​​ത്തി​​യ ഫോ​​റി​​ൻ പോ​​ർ​​ട്ട്ഫോ​​ളി​​യോ ഇ​​ൻ​​വെ​​സ്റ്റേ​​ഴ്സ് ഫെ​​ബ്രു​​വ​​രി​​യി​​ലെ ആ​​ദ്യ ആ​​ഴ്ച ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ വാ​​ങ്ങ​​ലു​​കാ​​രാ​​യി. ഏ​​ക​​ദേ​​ശം 8100 കോ​​ടി രൂ​​പ​​യി​​ലേ​​റെ നി​​ക്ഷേ​​പ​​മാ​​ണ് എ​​ഫ്പി​​ഐ​​ക​​ൾ ന​​ട​​ത്തി​​യ​​ത്.

ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്കാ​​ർ ന​​ട​​പ്പി​​ലാ​​യ​​തും ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ൽ​​നി​​ന്ന് മെ​​ച്ച​​പ്പെ​​ട്ട​​തും നി​​ക്ഷേ​​പ​​ക​​ർ​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സം ന​​ൽ​​കി. ഫെ​​ബ്രു​​വ​​രി ആ​​റു​​വ​​രെ​​യു​​ള്ള ക​​ണ​​ക്കു​​ക​​ൾ അ​​നു​​സ​​രി​​ച്ച് 8129 കോ​​ടി രൂ​​പ​​യാ​​ണ് വി​​ദേ​​ശ നി​​ക്ഷേ​​പ​​ർ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ നി​​ക്ഷേ​​പി​​ച്ച​​ത്.

2025 ന​​വം​​ബ​​ർ മു​​ത​​ൽ 2026 ജ​​നു​​വ​​രി വ​​രെ എ​​ഫ്പി​​ഐ​​ക​​ൾ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലെ വി​​ല്പ​​ന​​ക്കാ​​രാ​​യി​​രു​​ന്നു. ഡി​​പ്പോ​​സി​​റ്റ​​റി​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ക​​ണ​​ക്കു​​പ്ര​​കാ​​രം ന​​വം​​ബ​​റി​​ൽ 3765 കോ​​ടി രൂ​​പ​​യും ഡി​​സം​​ബ​​റി​​ൽ 22,611 കോ​​ടി രൂ​​പ​​യും ജ​​നു​​വ​​രി​​യി​​ൽ 35,962 കോ​​ടി രൂ​​പ​​യു​​മാ​​ണ് എ​​ഫ്പി​​ഐ​​ക​​ൾ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ​​നി​​ന്നു പി​​ൻ​​വ​​ലി​​ച്ച​​ത്.

2025ൽ ​​എ​​ഫ്പി​​ഐ​​ക​​ൾ ആ​​കെ 1.66 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ് ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ​​നി​​ന്ന് പി​​ൻ​​വ​​ലി​​ച്ച​​ത്. വി​​ദേ​​ശ​​നി​​ക്ഷേ​​പ​​ത്തി​​ന്‍റെ ഒ​​ഴു​​ക്ക് പ​​രി​​ഗ​​ണി​​ക്കു​​ന്പോ​​ൾ ഏ​​റ്റ​​വും മോ​​ശ​​മാ​​യ ഘ​​ട്ട​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​ൻ രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ലു​​ണ്ടാ​​യ ഏ​​റ്റ​​ക്കു​​റ​​ച്ചി​​ലു​​ക​​ൾ, ആ​​ഗോ​​ള വ്യാ​​പാ​​ര സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ, യു​​എ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യേ​​ക്കാ​​വു​​ന്ന തീ​​രു​​വ​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ, ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലെ ഉ​​യ​​ർ​​ന്ന മൂ​​ല്യ​​നി​​ർ​​ണ​​യം എ​​ന്നി​​വ​​യാ​​ണ് വി​​ല്പ​​ന സ​​മ്മ​​ർ​​ദ​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​ത്

Tags : FPIs returned buyers

Recent News

Corehub Up