x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും പാം ​ട്രീ ഔ​ട്ട്‌​ല​റ്റു​ക​ള്‍


Published: January 19, 2026 10:35 PM IST | Updated: January 19, 2026 10:35 PM IST

കൊ​​​​ച്ചി: മു​​​​ൻ​​​​നി​​​​ര ഡ്രൈ ​​​​ഫ്രൂ​​​​ട്സ്, ന​​​​ട്സ്, സീ​​​​ഡ്സ് റീ​​​​ട്ടെ​​​​യി​​​​ല്‍ ശൃം​​​​ഖ​​​​ല​​​​യാ​​​​യ പാം ​​​​ട്രീ ഈ ​​​​വ​​​​ർ​​​​ഷം ബം​​​​ഗ​​​​ളൂ​​​​രു, ചെ​​​​ന്നൈ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും കൊ​​​​ച്ചി വൈ​​​​റ്റി​​​​ല ബൈ​​​​പാ​​​​സ്, തൃ​​​​ശൂ​​​​ര്‍, മ​​​​ല​​​​പ്പു​​​​റം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും പു​​​​തി​​​​യ ഔ​​​​ട്ട്‌​​​​ല​​​​റ്റു​​​​ക​​​​ള്‍ തു​​​​റ​​​​ക്കും.

ഈ​​​വ​​​ർ​​​ഷം അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ ഔ​​​​ട്ട്‌​​​​ല​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കേ​​​​ര​​​​ള​​​​ത്തി​​​​ലും മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി 25 ആ​​​​ക്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം. ഇ​​​​തോ​​​​ടൊ​​​​പ്പം യു​​​​എ​​​​ഇ​​​​യി​​​​ല്‍ അ​​​​ഞ്ച് പു​​​​തി​​​​യ ഔ​​​​ട്ട്‌​​​​ല​​​റ്റു​​​​ക​​​​ള്‍കൂ​​​ടി ഈ ​​​​വ​​​​ര്‍​ഷം പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ക്കും.

19-ാമ​​​​ത്തെ ഔ​​​​ട്ട്‌​​​​ല​​​​റ്റ് കോ​​​​ഴി​​​​ക്കോ​​​​ട് തു​​​​റ​​​​ന്നു. പാം​​​​ട്രീ സ്ഥാ​​​​പ​​​​ക​​​​നും എം​​​​ഡി​​​​യു​​​​മാ​​​​യ കെ.​​​​സി. ഷ​​​​മീ​​​​ര്‍, ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ കെ.​​​​സി. ഷം​​​​നാ​​​​സ് എ​​​ന്നി​​​വ​​​ർ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സി​​​​നി​​​​മാ​​​​താ​​​​ര​​​​ങ്ങ​​​​ളാ​​​​യ അ​​​​ജു വ​​​​ര്‍​ഗീ​​​​സ്, അ​​​​ര്‍​ജു​​​​ന്‍ അ​​​​ശോ​​​​ക​​​​ന്‍, ബാ​​​​ലു, പ​​​​ത്മ​​​​സൂ​​​​ര്യ, അ​​​​പ​​​​ര്‍​ണ ദാ​​​​സ്, അ​​​​ദി​​​​തി ര​​​​വി, ഗോ​​​​പി​​​​ക അ​​​​നി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ വി​​​​ശി​​​​ഷ്‌​​​ടാ​​​​തി​​​​ഥി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു.

2016ല്‍ ​​​​കൊ​​​​ച്ചി​​​​യി​​​​ലും യു​​​​എ​​​​ഇ​​​യി​​​​ലു​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ച ക​​​​മ്പ​​​​നി ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും നി​​​​ന്ന് നേ​​​​രി​​​​ട്ടു ശേ​​​​ഖ​​​​രി​​​​ച്ചെ​​​​ത്തി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ​​​ത​​​​രം ഈ​​​​ന്ത​​​​പ്പ​​​​ഴ​​​​ങ്ങ​​​​ള്‍, ന​​​​ട്സ്, ഡ്രൈ ​​​​ഫ്രൂ​​​​ട്സ്, സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന​​​​ങ്ങ​​​​ള്‍, സീ​​​​ഡ്സ്, ചോ​​​​ക്ലേ​​​​റ്റ്, ഗി​​​​ഫ്റ്റ് പാ​​​​ക്ക​​​​റ്റു​​​​ക​​​​ള്‍, പ്രീ​​​​മി​​​​യം എ​​​​ഫ് ആ​​​​ന്‍​ഡ് ബി ​​​​ബ്രാ​​​​ന്‍​ഡു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​പ​​​​ണ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് വ​​​​ള​​​​ര്‍​ച്ച നേ​​​​ടി​​​​യ​​​​ത്.

Tags : Palm Tree Outlets South India

Recent News

Corehub Up