x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​സം​​സ്കൃ​​ത എ​​ണ്ണക്ക് സൗദി അറേബ്യയുടെ വക ഡിസ്കൗണ്ട്

വെബ്ഡെസ്ക്
Published: July 8, 2026 12:37 AM IST | Updated: July 8, 2026 12:37 AM IST

പ്രതീകാത്മക ചിത്രം

റി​​യാ​​ദ്: പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ ഭൗ​​മ​​രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് അ​​യ​​വ് വ​​ന്ന​​തും ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ എ​​ണ്ണ വി​​ത​​ര​​ണം വ​​ർ​​ധി​​ച്ച​​തും വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ന്ത്യ ഉ​​ൾ​​പ്പെ​​ടു​​ന്ന ഏ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല​​യി​​ൽ ഡി​​സ്കൗ​​ണ്ട് പ്ര​​ഖ്യാ​​പി​​ച്ച് സൗ​​ദി അ​​റേ​​ബ്യ.

ക​​ഴി​​ഞ്ഞ ര​​ണ്ട് പ​​തി​​റ്റാ​​ണ്ടി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വി​​ല​​ക്കി​​ഴി​​വാ​​ണ് സ​​ർ​​ക്കാ​​ർ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള എ​​ണ്ണ​​ക്ക​​ന്പ​​നി​​യാ​​യ സൗ​​ദി അ​​രാം​​കോ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​മാ​​യ സൗ​​ദി അ​​രാം​​കോ ഏ​​ഷ്യ​​യി​​ലേ​​ക്കു​​ള്ള ഓ​​ഗ​​സ്റ്റ് മാ​​സ​​ത്തെ വി​​ത​​ര​​ണ​​ത്തി​​നാ​​യി ത​​ങ്ങ​​ളു​​ടെ പ്ര​​ധാ​​ന എ​​ണ്ണ​​യി​​ന​​മാ​​യ അ​​റ​​ബ് ലൈ​​റ്റ് അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ ഒൗ​​ദ്യോ​​ഗി​​ക വി​​പ​​ണ​​ന വി​​ല​​യി​​ൽ ബാ​​ര​​ലി​​ന് 11 ഡോ​​ള​​റി​​ന്‍റെ വി​​ല​​ക്കി​​ഴി​​വാ​​ണ് വ​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​തോ​​ടെ ഒ​​മാ​​ൻ/​​ദു​​ബാ​​യ് മാ​​ന​​ദ​​ണ്ഡ​​ത്തേ​​ക്കാ​​ൾ 1.50 ഡോ​​ള​​ർ കി​​ഴി​​വി​​ലാ​​ണ് വി​​ല നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

2003 മു​​ത​​ലു​​ള്ള ക​​ണ​​ക്കു​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചാ​​ൽ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വി​​ല​​ക്കു​​റ​​വാ​​ണി​​ത്. 2020 ജൂ​​ണി​​ന് ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും കു​​റ​​ഞ്ഞ വി​​ല നി​​ല​​വാ​​ര​​ത്തി​​ലേ​​ക്കാ​​ണ് ഇ​​പ്പോ​​ൾ എ​​ണ്ണ​​വി​​ല എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

വി​​പ​​ണി വി​​ദ​​ഗ്ധ​​ർ പ്ര​​തീ​​ക്ഷി​​ച്ച​​തി​​ലും വ​​ള​​രെ വ​​ലി​​യ കു​​റ​​വാ​​ണ് വി​​ല​​യി​​ൽ വ​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഓ​​ഗ​​സ്റ്റി​​ലെ ഒൗ​​ദ്യോ​​ഗി​​ക വി​​പ​​ണ​​ന വി​​ല ബാ​​ര​​ലി​​ന് 1.50 ഡോ​​ള​​റി​​നും മൂ​​ന്നു ഡോ​​ള​​റി​​നും ഇ​​ട​​യി​​ൽ വി​​ല അ​​ധി​​ക​​മാ​​യി സൗ​​ദി ഈ​​ടാ​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു പ്ര​​വ​​ചി​​ച്ച​​ത്. എ​​ന്നാ​​ൽ ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള എ​​ണ്ണ വി​​ത​​ര​​ണം വ​​ർ​​ധി​​ച്ച​​തോ​​ടെ സൗ​​ദി​​ക്ക് വി​​ല വീ​​ണ്ടും കു​​റ​​യ്ക്കേ​​ണ്ടി വ​​രി​​ക​​യാ​​യി​​രു​​ന്നു.

സൗ​​ദി​​യെ​​ക്കൂ​​ടാ​​തെ ഏ​​ഷ്യ​​ൻ വാ​​ങ്ങ​​ലു​​കാ​​രെ ആ​​ക​​ർ​​ഷി​​ക്കാ​​നാ​​യി അ​​ബു​​ദാ​​ബി നാ​​ഷ​​ണ​​ൽ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ (അ​​ഡ്നോ​​ക്), ഇ​​റാ​​ക്കി​​ന്‍റെ സ്റ്റേ​​റ്റ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ ഫോ​​ർ മാ​​ർ​​ക്ക​​റ്റിം​​ഗ് ഓ​​ഫ് ഓ​​യി​​ൽ, കു​​വൈ​​റ്റ് പെ​​ട്രോ​​ളി​​യം കോ​​ർ​​പ​​റേ​​ഷ​​ൻ തു​​ട​​ങ്ങി​​യ എ​​ണ്ണ ഉ​​ത്പാ​​ദ​​ക​​ർ വി​​ല​​ക്കി​​ഴി​​വ് വാ​​ഗ്ദാ​​നം ചെ​​യ്തി​​ട്ടു​​ണ്ട്.

എ​​ന്തു​​കൊ​​ണ്ട് ഏ​​ഷ്യ​​ക്ക് ഇ​​ള​​വ്?

പശ്ചിമേഷ്യൻ സം​​ഘ​​ർ​​ഷം ല​​ഘൂ​​ക​​രി​​ക്ക​​പ്പെ​​ട്ട​​തും ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട എ​​ണ്ണ​​ക്ക​​ട​​ത്തു പാ​​ത​​യാ​​യ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ​​യു​​ള്ള ക​​പ്പ​​ൽ ഗ​​താ​​ഗ​​തം സാ​​ധാ​​ര​​ണ നി​​ല​​യി​​ലേ​​ക്കെ​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തും ആ​​ഗോ​​ള എ​​ണ്ണ​​വി​​പ​​ണി​​യി​​ലെ ആ​​ശ​​ങ്ക​​ക​​ൾ ഒ​​ഴി​​വാ​​ക്കി.

സം​​ഘ​​ർ​​ഷ​​ത്തെ തു​​ട​​ർ​​ന്ന് കു​​തി​​ച്ചു​​യ​​ർ​​ന്ന ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഇ​​പ്പോ​​ൾ ബാ​​ര​​ലി​​ന് 72 ഡോ​​ള​​റി​​ലേ​​ക്ക് താ​​ണി​​ട്ടു​​ണ്ട്. എ​​ണ്ണ ക​​യ​​റ്റു​​മ​​തി സാ​​ധാ​​ര​​ണ നി​​ല​​യി​​ലാ​​കു​​ന്ന​​തോ​​ടെ മ​​ധ്യേ​​ഷ്യ​​യി​​ൽ​​നി​​ന്നു​​ള്ള വി​​ത​​ര​​ണം ഉ​​യ​​രു​​മെ​​ന്ന് ഏ​​ഷ്യ​​ൻ എ​​ണ്ണ ശു​​ദ്ധീ​​ക​​ര​​ണ ശാ​​ല​​ക​​ൾ പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​​ണ്ട്.

ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച ചേ​​ർ​​ന്ന ഒ​​പെ​​ക് പ്ല​​സ് സ​​ഖ്യ​​ത്തി​​ന്‍റെ യോ​​ഗം ഓ​​ഗ​​സ്റ്റ് മു​​ത​​ൽ എ​​ണ്ണ ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് സാ​​ധാ​​ര​​ണ നി​​ല​​യി​​ലാ​​കു​​ന്ന​​തോ​​ടെ സൗ​​ദി അ​​റേ​​ബ്യ, ഇ​​റാ​​ക്ക്, കു​​വൈ​​റ്റ് തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ൾ ഉ​​ത്പാ​​ദ​​നം കൂ​​ട്ടും. ഇ​​ത് വി​​പ​​ണി​​യി​​ൽ എ​​ണ്ണ​​യു​​ടെ ല​​ഭ്യ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും ഏ​​ഷ്യ​​ൻ ഉ​​പ​​യോ​​ക്താ​​ക്ക​​ളെ ആ​​ക​​ർ​​ഷി​​ക്കാ​​ൻ ഉ​​ത്പാ​​ദ​​ക​​ർ​​ക്കി​​ട​​യി​​ൽ മ​​ത്സ​​രം ക​​ടു​​പ്പി​​ക്കു​​ക​​യും ചെ​​യ്യും.

ഏ​​ഷ്യക്ക് പു​​റ​​മെ മ​​റ്റ് മേ​​ഖ​​ല​​ക​​ളി​​ലെ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കും സൗ​​ദി അ​​രാം​​കോ വി​​ല കു​​റ​​ച്ചി​​ട്ടു​​ണ്ട്. വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ യൂ​​റോ​​പ്പി​​നും വ​​ട​​ക്കേ അ​​മേ​​രി​​ക്ക​​ൻ വാ​​ങ്ങ​​ലു​​കാ​​ർ​​ക്കും വി​​ല​​ക്കു​​റ​​വ് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.

Tags : Saudi Arabia discount crude oil

Recent News

Corehub Up