x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

110 ലി​റ്റ​ർ വ്യാ​ജ ചാ​രാ​യം എ​ക്സൈ​സ് പി​ടി​കൂ​ടി


Published: June 28, 2026 06:04 AM IST | Updated: June 28, 2026 06:04 AM IST

ചാ​രാ​യക്കു​പ്പി​ക​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​പ്പോ​ള്‍.

താ​മ​ര​ശേ​രി: ഈ​ങ്ങാ​പ്പു​ഴ​യ്ക്ക് സ​മീ​പം ച​മ​ൽ കാ​ട്ടു​ചോ​ല​യ്ക്ക് അ​രി​കി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ൽ 110 ലി​റ്റ​ർ വ്യാ​ജ ചാ​രാ​യം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് ഡി​സി സ്‌​ക്വാ​ഡും എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍​ഡി ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്‌​ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

താ​മ​ര​ശേ​രി താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഈ​ങ്ങാ​പ്പു​ഴ വി​ല്ലേ​ജി​ലെ ച​മ​ൽ വേ​ന​ക്കാ​വ് റോ​ഡ് പ​രി​സ​ര​ത്തു നി​ന്നും ഉ​ദ്ദേ​ശം ര​ണ്ട് കി​ലോ​മീ​റ്റ​ർ മാ​റി കോ​ള​മ​ല ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡ​രി​കി​നു സ​മീ​പ​മു​ള്ള നീ​ർ​ച്ചാ​ലി​നു സ​മീ​പം വി​ത​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് മ​ദ്യ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. നീ​ർ​ച്ചാ​ലി​നു സ​മീ​പം വി​ത​ര​ണ​ത്തി​നാ​യി 500 മി​ല്ലി​ലീ​റ്റ​ർ കൊ​ള്ളു​ന്ന 220 പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലാ​യാ​ണ് 110 ലീ​റ്റ​ർ ചാ​രാ​യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ബ്കാ​രി ആ​ക്ട് പ്ര​കാ​രം താ​മ​ര​ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തു.

ചാ​രാ​യം ക​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ​യും ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച വ്യാ​ജ​വാ​റ്റ് സം​ഘ​ത്തെ​യും ക​ണ്ടെ​ത്താ​നാ​യി എ​ക്സൈ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. മേ​ഖ​ല​യി​ൽ വ്യാ​ജ​വാ​റ്റ് ത​ട​യു​ന്ന​തി​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ റെ​യ്ഡു​ക​ൾ തു​ട​രു​മെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up