x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ട്ടം പ​ഞ്ചാ​യ​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 68.3 ശ​ത​മാ​നം പോ​ളിം​ഗ്

വെബ് ഡെസ്ക്
Published: September 28, 2026 09:59 PM IST | Updated: September 28, 2026 09:59 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: മു​ട്ടം പ​ഞ്ചാ​യ​ത്ത് ഒ​ന്‍​പ​താം വാ​ര്‍​ഡി​ലെ ഉ​പതെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 68.3 ശ​ത​മാ​നം പോ​ളിം​ഗ്. തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ ആ​കെ​യു​ള്ള 712 വോ​ട്ട​ര്‍​മാ​രി​ല്‍ 486 പേ​ര്‍ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചു. 244 പു​രു​ഷ​ന്മാ​രും 242 സ​ത്രീ​ക​ളും വോ​ട്ടു ചെ​യ്തു. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ച് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞു. ജി​ല്ല​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഏ​ക വാ​ര്‍​ഡാ​ണ് മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ തു​ട​ങ്ങ​നാ​ട്.
പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന കു​ട്ടി​യ​മ്മ മൈ​ക്കി​ളി​ന്‍റെ നി​ര്യാ​ണ​ത്തെത്തു​ട​ര്‍​ന്നാ​ണ് ഇ​വി​ടെ ഉ​പതെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടിവ​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ എ​ല്‍​സ​മ്മ ടോം, ​എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര​യാ​യി വി.​എ​സ്.​ സി​ന്ധു, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി എ​ന്‍.​എ​ന്‍.​ ര​മ്യ എ​ന്നി​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ​ല്‍​സ​മ്മ ടോം ​ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കു​ട്ടി​യ​മ്മ മൈ​ക്കി​ളി​ന്‍റെ എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു. കു​ട്ടി​യ​മ്മ മൈ​ക്കി​ള്‍ 332 വോ​ട്ടും എ​ല്‍​സ​മ്മ ടോം 200 ​വോ​ട്ടും നേ​ടി. യു​ഡി​എ​ഫി​ന്‍റെ കു​ത്ത​ക മ​ണ്ഡ​ല​മാ​യി​രു​ന്ന ഒ​ന്‍​പ​താം വാ​ര്‍​ഡ് കു​ട്ടി​യ​മ്മ മൈ​ക്കി​ള്‍ എ​ല്‍​ഡി​എ​ഫി​ലേ​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് കൈ​വി​ട്ടുപോ​യ​ത്. ഇ​ത്ത​വ​ണ തി​ക​ഞ്ഞ വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ് പ​ക്ഷം. ആ​രു ജ​യി​ച്ചാ​ലും അ​ത് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തെ ബാ​ധി​ക്കാ​നി​ട​യി​ല്ല. വോ​ട്ടെ​ണ്ണ​ല്‍ ഇ​ന്നു രാ​വി​ലെ 10ന് ​മു​ട്ടം ഗ​വ.​ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ ന​ട​ക്കും. എം​വി​ഐ​പി അ​സി.​ എ​ന്‍​ജിനി​യ​ര്‍ മ​രി​യ പോ​ളാ​ണ് വ​ര​ണാ​ധി​കാ​രി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up