x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്സോ കേ​സ് പ്ര​തി​ക്ക് 75 വ​ർ​ഷം ക​ഠി​നത​ട​വ്

വെബ് ഡെസ്ക്
Published: July 19, 2026 03:11 AM IST | Updated: July 19, 2026 03:11 AM IST

ആ​റ്റി​ങ്ങ​ൽ: ഒ​ന്പ​തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 75 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്പ​തു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​ന്ന​ര വ​ർ​ഷം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

വെ​ള്ളാ​യ​ണി ക്ഷേ​ത്ര​ത്തി​നു സ​മീ​പം കു​ണ്ട​ൻ​കാ​വ് വീ​ട്ടി​ൽ അ​നീ​ഷി(34)നെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​രെ​ന്നുക​ണ്ടു ശി​ക്ഷി​ച്ച​ത്. ആ​റ്റി​ങ്ങ​ൽ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി സി.​ആ​ർ. ബി​ജു കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് 2025 ജ​നു​വ​രി 11ന് ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി വ​ന്നി​ട്ടു​ള്ള​ത്. പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളാ​യി 17 പേ​രെ വി​സ്ത​രി​ക്കു​ക​യും 23 രേ​ഖ​ക​ൾ തെ​ളി​വാ​യി ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ യു. ​സ​ലിം​ഷാ,അ​ഭി​ഭാ​ഷ​ക നീ​ലി​മ ആ​ർ. കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

വി​ക്ടിം ലൈ​സ​ൻ ഓ​ഫീ​സ​ർ ടി.​എം. ധ​ന്യ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. പോ​ത്ത​ൻ​കോ​ട് എ​സ്എ​ച്ച്ഒ ജി.​ആ​ർ. അ​ജീ​ഷാ​ണു കു​റ്റ​പ​ത്രം നൽകിയത്.

Tags : Nattuvishesham District News

Recent News

Corehub Up