x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടംകുളം സമരത്തിന് 80 വയസ് 


Published: June 23, 2026 12:58 AM IST | Updated: June 23, 2026 12:58 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള​ത്തി​ലെ ന​വോ​ത്ഥാന മു​ന്നേ​റ്റ​ങ്ങ​ള്‍​ക്ക് ശ​ക്തി​പ​ക​ര്‍​ന്ന​തും അ​യി​ത്ത​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ച​രി​ത്ര​ത്തി​ല്‍ ത​ന​താ​യ സ്ഥാ​നം നേ​ടി​യ​തു​മാ​യ കു​ട്ടം​കു​ളം സ​മ​ര​സ്മൃതികൾ ഇ​ന്ന് എ​ണ്‍​പ​തു​വ​ര്‍​ഷം പി​ന്നി​ടു​ന്നു.

കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര മ​തി​ല്‍​ക്കെ​ട്ടി​ന് മു​ന്‍​പി​ല്‍ മൂ​ന്ന് ഏ​ക്ക​റോ​ളം വി​സ്തൃ​ത​മാ​യ​താ​ണ് കു​ട്ടം​കു​ളം. ഉ​യ​ര്‍​ന്ന​ജാ​തി​യി​ലു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മേ ഇ​തി​നുസ​മീ​പ​ത്തു​ള്ള വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ന്‍ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളു​. ഈ ​വ​ഴി​യി​ലൂ​ടെ ന​ട​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി​യു​ള്ള സ​മ​ര​മാ​യി​രു​ന്നു കു​ട്ടം​കു​ളം സ​മ​രം. സ​മ​സ്ത കൊ​ച്ചി പു​ല​യ​മ​ഹാ​സ​ഭ​യു​ടെ വാ​ര്‍​ഷി​ക സ​മ്മേ​ള​ന ഫ​ണ്ട് പി​രി​ക്കു​ന്ന​തി​നാ​യി കു​റ​ച്ചു യു​വ​തി​ക​ള്‍ ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ള്‍ എ​തി​ര്‍​പ്പു​ക​ള്‍ നേ​രി​ടേ​ണ്ടി​വ​ന്നു.

ഇ​തി​ല്‍ ക്ഷു​ഭി​ത​രാ​യ ഒ​രു​സം​ഘം യു​വാ​ക്ക​ള്‍ പി​റ്റേ​ന്ന് സൈ​ക്കി​ളി​ല്‍ ജാ​ഥ​യാ​യി കൂ​ട്ടം​കു​ളം റോ​ഡി​ല്‍ പ്ര​വേ​ശി​ച്ചു​വെ​ങ്കി​ലും ഇ​വ​ര്‍​ക്കെ​തി​രെ കെെ​യേ​റ്റം​ന​ട​ന്നു. എ​ന്‍.​പി. വേ​ലാ​യു​ധ​നാ​യി​രു​ന്നു സൈ​ക്കി​ള്‍ ജാ​ഥ​യു​ടെ ക്യാ​പ്റ്റ​ന്‍. കു​ട്ട​ന്‍​കു​ള​ത്തി​ന് കി​ഴ​ക്കു​വ​ശം സ്ഥാ​പി​ച്ചി​രു​ന്ന അ​യി​ത്ത​ജാ​തി​ക്കാ​ര്‍​ക്കും അ​ഹി​ന്ദു​ക്ക​ളും ഇ​തി​ലെ ന​ട​ക്ക​രു​തെ​ന്ന് എ​ഴു​തി​യ ബോ​ര്‍​ഡ് ക​മ്യൂ​ണി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന പി.​കെ. കു​മാ​ര​ന്‍റെ വ​ള​പ്പി​ല്‍ കു​ഴി​ച്ചു​മൂ​ടി. കു​ട്ടം​കു​ളം സ​മ​ര​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി​രു​ന്നു ഇ​തെ​ല്ലാം. എ​ന്നാ​ല്‍ പി.​സി. കു​റു​മ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സാ​രി ധ​രി​ച്ച് പ്ര​ക​ട​നംന​ട​ത്തി​യ കീ​ഴ്ജാ​തി​ക്കാ​രാ​യ യു​വ​തി​ക​ളെ സ​വ​ര്‍​ണ​ര്‍ അ​വ​ഹേ​ളി​ച്ച​താ​യി​രു​ന്നു പെ​ട്ട​ന്നു​ള്ള പ്ര​കോ​പ​നം.

1946 ജൂ​ണ്‍ 23ന് ​ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​മ്പി​ലു​ള്ള അ​യ്യ​ങ്കാ​വു മൈ​താ​ന​ത്തു​നി​ന്നാ​ണ് കു​ട്ടം​കു​ളം സ​മ​ര​ത്തി​നു തു​ട​ക്കം. എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​ന്‍റെ​യും പ്ര​ജാ​മ​ണ്ഡ​ല​ത്തി​ന്‍റെ​യും ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടേ​യും പു​ല​യ​മ​ഹാ​സ​ഭ​യു​ടേ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ അ​യ്യ​ങ്കാ​വ് മൈ​താ​നി​യി​ല്‍ യോ​ഗം കൂ​ടി കൂ​ട​ല്‍​മാ​ണി​ക്യ​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​വ​ഴി​യി​ലേ​ക്കു ജാ​ഥ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു.

പ്ര​ജാ​മ​ണ്ഡ​ലം പ്ര​തി​നി​ധി പു​തൂ​ര്‍ അ​ച്യു​ത​മേ​നോ​നാ​യി​രു​ന്നു അ​ധ്യ​ക്ഷ​ന്‍. ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി നേ​താ​വാ​യി​രു​ന്ന കെ.​വി. ഉ​ണ്ണി, പി. ​ഗം​ഗാ​ധ​ര​ന്‍, പി.​കെ. കു​മാ​ര​ന്‍, എം.​ടി. കൊ​ച്ചു​മാ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ക​ദേ​ശം ര​ണ്ടാ​യി​ര​ത്തോ​ളം​പേ​ര്‍ അ​ണി​നി​ര​ന്ന ജാ​ഥ കു​ട്ടം​കു​ള​ത്തി​ന​ടു​ത്തേ​ക്ക് നീ​ങ്ങി. വൈ​കീ​ട്ട് 5.30 ഓ​ടെ കു​ട്ടം​കു​ളം പ​രി​സ​ര​ത്തേ​യ്ക്കെ​ത്തി​യ ജാ​ഥ​യെ പോ​ലീ​സ് അ​തി​ഭീ​ക​ര​മാ​യാ​ണ് നേ​രി​ട്ട​ത്.

കു​ട്ടം​കു​ള​ത്തി​നു കി​ഴ​ക്കു​ഭാ​ഗ​ത്തുവ​ച്ച് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സൈ​മ​ണ്‍ മാ​ഞ്ഞൂ​രാ​ന്‍റെ​യും ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ​ങ്കു​ണ്ണി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം പ്ര​ക​ട​ന​ക്കാ​രെ ത​ട​ഞ്ഞു. ഇ​തി​നി​ട​യി​ല്‍ പി. ​ഗം​ഗാ​ധ​ര​നെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ത​ള്ളി​യ​തോ​ടെ പോ​ലീ​സ് വ​ല​യം​ഭേ​ദി​ച്ച് മു​മ്പോ​ട്ടു​നീ​ങ്ങാ​ന്‍ ജാ​ഥാം​ഗ​ങ്ങ​ള്‍ ശ്ര​മി​ച്ചു. ഇ​തോ​ടെ പോ​ലീ​സ് സ​മ​ര​ക്കാ​രെ വ​ള​ഞ്ഞി​ട്ടു​ത​ല്ലി. വ​ഴി​നീ​ളെ ചോ​ര​യൊ​ഴു​കി. മ​ര്‍​ദ​ന​മേ​റ്റ് സ​ഹി​കെ​ട്ട കെ.​വി. ഉ​ണ്ണി കൊ​ടി​കെ​ട്ടി​യ വ​ടി​കൊ​ണ്ട് പോ​ലീ​സി​നെ തി​രി​ച്ച​ടി​ച്ചു.

അ​ടി​യേ​റ്റ പോ​ലീ​സു​കാ​ര​ന്‍റെ ചെ​വി​പൊ​ട്ടി ര​ക്തം​വാ​ര്‍​ന്ന​തോ​ടെ മ​ര്‍​ദ​നം ഭീ​ക​ര​മാ​യി. അ​തി​ക്രൂ​ര​മാ​യ ലാ​ത്തി​ചാ​ര്‍​ജും ബ​യ​ണ​റ്റു പ്ര​യോ​ഗ​വു​മാ​ണ് പി​ന്നീ​ട് സ​മ​ര​ക്കാ​ര്‍​ക്കു​നേ​രെ പോ​ലീ​സ് ന​ട​ത്തി​യ​ത്. കൊ​ച്ചി​രാ​ജ്യ​ത്ത് ഒ​രു സ​മ​ര​ത്തി​ല്‍ ആ​ദ്യ​മാ​യി ബ​യ​ണ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​ട്ടം​കു​ളം സ​മ​ര​ത്തി​ലാ​ണ്. കെ.​വി. ഉ​ണ്ണി​യേ​യും പി. ​ഗം​ഗാ​ധ​ര​നേ​യും കു​ള​ത്തി​ന​ടു​ത്ത് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ല്‍ കെ​ട്ടി​യി​ട്ട് രാ​ത്രി വൈ​കും​വ​രെ ത​ല്ലി​യാ​ണ് പോ​ലീ​സ് ക​ലി​യ​ട​ക്കി​യ​ത്. കു​റ​ച്ചു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി ഇ​രി​ങ്ങാ​ല​ക്കു​ട ജ​യി​ലി​ല്‍ എ​ത്തി​ച്ചു. ജ​യി​ലി​ലും ഇ​വ​ര്‍ ക്രൂ​ര​മാ​യ മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യി.

കെ.​വി. ഉ​ണ്ണി​യെ ലോ​ക്ക​പ്പി​ലി​ട്ട് കൊ​ല്ലാ​നാ​യി​രു​ന്നു പോ​ലീ​സ് നീ​ക്കം. എ​ന്നാ​ല്‍ ഉ​യ​ര്‍​ന്ന ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ത​റി​ഞ്ഞ് ലോ​ക്ക​പ്പി​ന്‍റെ താ​ക്കോ​ല്‍ സ്വ​ന്തം​വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. അ​ടു​ത്ത​ദി​വ​സം സ​മ​ര​നേ​താ​ക്ക​ളാ​യി​രു​ന്ന എം.​കെ. ത​യ്യി​ലി​നേ​യും പി.​കെ. ചാ​ത്ത​ന്‍ മാ​സ്റ്റ​റേ​യും അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സ് മ​ര്‍​ദ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കെ.​വി.​കെ. വാ​ര്യ​രു​ടെ​യും സു​ബ്ര​ഹ്മ​ണ്യ അ​യ്യ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍​ന​ട​ന്ന പ്ര​ക​ട​ന​ത്തി​നു​നേ​രെ​യും ലാ​ത്തി​ച്ചാ​ര്‍​ജു​ണ്ടാ​യി. കെ.​വി.​കെ. വാ​ര്യ​രെ രാ​ജ്യ​ദ്രോ​ഹ​കു​റ്റം​ചു​മ​ത്തി നാ​ലു​മാ​സം ജ​യി​ലി​ലി​ട്ടു. മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞാ​ണ് ഇ​വ​ര്‍​ക്ക് ജാ​മ്യം​ല​ഭി​ച്ച​ത്.

സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​നെ പോ​ലു​ള്ള​വ​ര്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ത്തി യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും സ​മ​ര​ക്കാ​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ സ​മ​ര​ത്തി​ന് വ​ന്‍ ജ​ന​പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്. ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​നു​ശേ​ഷം കു​ട്ടം​കു​ളം പ​രി​സ​ര​ത്തു​കൂ​ടി വ​ഴി​ന​ട​ക്കാ​ന്‍ എ​ല്ലാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും അ​നു​വാ​ദം ല​ഭി​ച്ചു. കൊ​ച്ചി രാ​ജാ​വി​ന്‍റെ കീ​ഴി​ല്‍ സ്ഥാ​ന​മേ​റ്റ പ്ര​ജാ​മ​ണ്ഡ​ലം​നേ​താ​വ് പ​ന​മ്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ന്‍ മ​ന്ത്രി​സ​ഭ, സ​മ​ര​ക്കാ​ര്‍​ക്കെ​തി​രേയു​ള്ള കേ​സ് പി​ന്‍​വ​ലി​ച്ചു.

സ​മാ​ന​കാ​ല​ഘ​ട്ട​ത്തി​ല്‍ ന​ട​ന്ന ഗു​രു​വാ​യൂ​ര്‍ സ​ത്യാ​ഗ്ര​ഹ​ത്തി​നും പാ​ലി​യം സ​മ​ര​ത്തി​നും സ്മാ​ര​ക​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​പ്പോ​ള്‍ കു​ട്ടം​കു​ളം സ​മ​ര​ത്തെ​ക്കു​റി​ച്ച് ഓ​ര്‍​ക്കാ​ന്‍ ഒ​രു സ്മാ​ര​ക​വും ഉ​യ​ര്‍​ന്നി​ല്ല എ​ന്നൊ​രു പ​രാ​തി​യു​മു​ണ്ട്.

Tags : struggle Nattuvishesham district news

Recent News

Corehub Up