x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ഞ്ഞു​കി​ട്ടി​യ ആ​റ​ര​പ​വ​ന്‍റെ സ്വ​ർണാ​ഭ​ര​ണ​ങ്ങ​ള​ട​ങ്ങി​യ പഴ്സ് ഉ​ട​മ​യ്ക്ക് തി​രി​ച്ചു​ന​ൽ​കി പത്താംക്ലാസുകാരൻ


Published: May 8, 2026 01:45 AM IST | Updated: May 8, 2026 01:45 AM IST

ന​വ​നീ​തി​നെ എ​ട​ക്ക​ള​ത്തൂ​ർ കൂ​ട്ടാ​യ്‌​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദ​ി ച്ചപ്പോൾ.

കൈ​പ്പ​റ​മ്പ്: റോ​ഡി​ൽ​നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ ആ​റ​ര​പ​വ​ന്‍റെ സ്വ​ർണാ​ഭ​ര​ണ​ങ്ങ​ള​ട​ങ്ങി​യ പേ​ഴ്സ് ഉ​ട​മ​യ്ക്ക് തി​രി​ച്ചു​ന​ൽ​കി കൊ​ണ്ട് പേ​രാ​മം​ഗ​ലം ശ്രീ​ദു​ർ​ഗാ​വി​ലാ​സം സ്കൂ‌​ളി​ലെ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി എ​ട​ക്ക​ള​ത്തൂ​ർ ആ​ലാ​ട്ട് വീ​ട്ടി​ൽ എ.​എ ന​വ​നീ​ത് മാ​തൃ​ക​യാ​യി.

എ​ട​ക്ക​ള​ത്തൂ​ർ വ​ടു​ക്കു​മു​റി ക​ണ്ടം​ചി​റ കു​ള​ത്തി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ നി​ന്നാ​ണ് പേ​ഴ്സ് കി​ട്ടി​യ​ത്. ഇ​തി​ൽ സ്വ​ർ​ണ​മാ​ല​യും ക​മ്മ​ലും അ​ട​ക്ക​മു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു . മ​റ്റം ആ​ളൂ​ർ സ്വ​ദേ​ശി​നി എ​ട​ത്ത​റ വീ​ട്ടി​ൽ ബി​നു ദി​ലീ​പി​ന്‍റെ പേ​ഴ്സാ​ണ് മു​ണ്ടു​രി​ൽ നി​ന്ന് ആ​ളൂ​രി​ലെ വീ​ട്ടി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ട​ങ്ങു​മ്പോ​ൾ ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്. പേ​ഴ്‌​സ് ല​ഭി​ച്ച ഉ​ട​ൻ ന​വ​നീ​ത് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പേ​രാ​മം​ഗ​ലം പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രുന്നു. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ഉ​ട​മ​യെ ക​ണ്ടെ​ത്തി പേ​ഴ്സ് തി​രി​ച്ചേ​ൽ​പ്പി​ച്ചു.

ന​വ​നീ​തി​ന് പേ​ഴ്സി​ന്‍റെ ഉ​ട​മ പാ​രി​തോ​ഷി​കം ന​ൽ​കി. ആ ​തു​ക ന​വ​നീ​ത് എ​ട​ക്ക​ള​ത്തു​ർ കൃ​ഷ്ണ​കു​മാ​ർ സ​ഹാ​യ നി​ധി​യി​ലേ​ക്ക് കൈ​മാ​റി. എ​ട​ക്ക​ള​ത്തൂ​ർ കൂ​ട്ടാ​യ്‌​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദ​ന​വും ന​ട​ത്തി. തോ​ളൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷീ​ല ശി​വ​ദാ​സ​ൻ, ഇ. ​പി. ജോ​യ്, കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളാ​യ പി.​വി. അ​ജി​ത​ൻ, ടൈ​ജോ എ​ട​ക്ക​ള​ത്തൂ​ർ, കെ.​വി. സു​മേ​ഷ്‌​കു​മാ​ർ, എ.​എ​സ്. മ​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : A 10th grader nattuvishesham local news

Recent News

Corehub Up