x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​ര്‍ ക​ത്തി ന​ശി​ച്ചു


Published: July 12, 2026 05:43 AM IST | Updated: July 12, 2026 05:43 AM IST

മ​ഞ്ചേ​രി മേ​ലാ​ക്ക​ത്ത് കാ​ര്‍ ക​ത്തി ന​ശി​ച്ച നി​ല​യി​ല്‍.

മ​ഞ്ചേ​രി: മേ​ലാ​ക്ക​ത്ത് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​ര്‍ ക​ത്തി ന​ശി​ച്ചു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ​മീ​പം നി​ര്‍​ത്തി​യി​ട്ട കാ​റാ​ണ് തീ​പി​ടി​ച്ച് ന​ശി​ച്ച​ത്. മ​ഞ്ചേ​രി അ​ഗ്‌​നി​ര​ക്ഷാ സേ​ന​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ല്‍ വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.

സ​ര്‍​വീ​സി​നാ​യി നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു പ​ള്ളി​യാ​ലി​ല്‍ മു​ബ​ഷി​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ണ്ട സി​റ്റി കാ​ര്‍. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​ഗ്‌​നി​ബാ​ധ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മ​ഞ്ചേ​രി അ​സി​സ്റ്റ​​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. ​പ്ര​തീ​ഷി​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഗ്‌​നി​ര​ക്ഷാ സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി. ഗ്രേ​ഡ് എ​സ്ടി​ഒ സ​ലീം ക​ണ്ണൂ​ക്കാ​ര​ന്‍, ഫ​യ​ര്‍ ആ​ൻഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​വി. അ​നൂ​പ്, സ​ജീ​ഷ്, എ​ന്‍. മെ​ഹ​ബൂ​ബ് റ​ഹ്‌​മാ​ന്‍, കെ.​കെ. പ്ര​ജി​ത്ത്, എം. ​അ​നൂ​പ്, ടി. ​റാ​ഷി​ദ്, ഹോം ​ഗാ​ര്‍​ഡു​മാ​രാ​യ ഗ​ണേ​ഷ് കു​മാ​ര്‍, ജോ​ജി ജേ​ക്ക​ബ്, കെ. ​അ​ബ്ദു​ല്‍ ക​രീം എ​ന്നി​വ​ര്‍ ദൗ​ത്യ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up