ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യുന്നു.
രാജാക്കാട്: വയോധികരെ ശുശ്രൂഷിക്കുന്ന സംസ്കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ലോക വയോജന ദിനാചരണത്തിന്റെ രൂപതാതല ഉദ്ഘാടനം രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജീവിത തിരക്കിനിടയില്‍ പ്രായമേറിയ മാതാപിതാക്കള്‍ ഒഴിവാക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്ന രീതി വര്‍ധിച്ചുവരുന്ന കാലമാണിത്. വാര്‍ധക്യത്തില്‍ ആരും ഒറ്റയ്ക്കല്ല എന്ന പ്രതീക്ഷയുടെ സന്ദേശം കൈമാറാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വയോജന ദിനാചരണത്തില്‍ 250 ലധികം പ്രായമായവരെ ആദരിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്, വികാരി ഫാ. മാത്യു കരോട്ട്കൊച്ചറയ്ക്കല്‍, ഫാ. മാത്യു അഴകനാക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്കി. മിഷന് ലീഗിന്റെയും തിരുബാലസഖ്യത്തിന്റെയും നേതൃത്വത്തില്‍ ഉദയഗിരി സെന്റ് മേരീസ് പള്ളിയില്‍ നടന്ന വയോജന ദിനാചരണത്തിന് രൂപത ഡയറക്ടര്‍ ഫാ. ഫിലിപ്പ് ഐക്കര നേതൃത്വം നല്കി.
കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ ചെമ്പകപ്പാറ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടന്ന ആഘോഷ പരിപാടികള്‍ രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മനക്കലേട്ട് ഉദ്ഘാടനം ചെയ്തു. എകെസിസിയുടെ നേതൃത്വത്തില്‍ പോപ്പ് ഫ്രാന്‍സിസ് സോഷ്യോ എഡ്യൂക്കേഷന്‍ സെന്ററില്‍ നടന്ന വയോജന ദിനാചരണം മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
Tags : Mar Nellikkunnel NattuVishasham DistrictNews