x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വ​ന്‍റെ സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്ക​ണം: മോൺ. സ്‌​ക​റി​യാ ക​ന്യാ​കോ​ണി​ൽ

വെബ് ഡെസ്ക്
Published: October 25, 2026 11:59 PM IST | Updated: October 25, 2026 11:59 PM IST

എ​ട​ത്വ ഫൊ​റോ​നാ മാ​തൃ​-പി​തൃ​വേ​ദി നേ​തൃ​സം​ഗ​മം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ.​ ഡോ. സ്ക​റി​യാ ക​ന്യാ​കോ​ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യു​ന്നു.

ക​രു​മാ​ടി: മ​നു​ഷ്യജീ​വ​ന്‍റെ മൂ​ല്യ​വും മ​ഹ​ത്വ​വും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ജീ​വ​​ന്‍റെ സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ മാ​തൃ​-പി​തൃ​വേ​ദി പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ​ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോൺ. സ്‌​ക​റി​യാ ക​ന്യാ​കോ​ണി​ൽ.

പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മ​ര​ണം കൂ​ടു​ന്നു, ജ​ന​നം ക്ര​മാ​തീ​ത​മാ​യി കു​റ​യു​ന്നു. മ​നു​ഷ്യ​ജീ​വ​ൻ ദൈ​വ​ത്തി​​ന്‍റെ ദാ​ന​മാ​ണ്. അ​ത് എ​ല്ലാ രീ​തി​യി​ലും പ​രി​പോ​ഷി​പ്പി​ക്ക​പ്പെ​ട​ണം. എ​ട​ത്വ ഫൊ​റോ​നാ മാ​തൃ​-പി​തൃ​വേ​ദി നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മു​ദാ​യ ശ​ക്തീ​ക​ര​ണ റാ​ലി​യോ​ടെ ആ​രം​ഭി​ച്ച സം​ഗ​മ​ത്തി​ൽ 26 ഇ​ട​വ​ക​ളി​ൽനി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള യു​വ​ദ​മ്പ​തി​ക​ളെ ആ​ദ​രി​ച്ചു. ക​ലോ​ത്സ​വ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ല്കി.

എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് യൂ​ണി​റ്റ് ഓ​വ​റോൾ കി​രീ​ടം നേ​ടി. മാ​തൃ​-പി​തൃ​വേ​ദി എ​ട​ത്വ ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ സ​മു​ദാ​യ ശ​ക്തീ​ക​ര​ണ സ​ന്ദേ​ശം ന​ല്കി. പ​രി​പാ​ടി​ക​ൾ​ക്ക് ഫൊ​റോ​നാ ആ​നി​മേ​ഷ​ൻ ടീം, ​ക​രു​മാ​ടി യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. സ്നേ​ഹ​വി​രു​ന്നോ​ടെ സം​ഗ​മം അ​വ​സാ​നി​ച്ചു.

Tags :

Recent News

Corehub Up