x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​യാ​മ്പ​തി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ം റോഡിലിറങ്ങി; ഗ​താ​ഗ​തത​ട​സ​ം


Published: February 26, 2026 01:00 AM IST | Updated: February 26, 2026 01:00 AM IST

നെ​ല്ലി​യാ​മ്പ​തി പു​ല​യ​മ്പാ​റ 33 കെ​വി സ​ബ് സ്റ്റേ​ഷ​നു സ​മീ​പം റോ​ഡി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ.

നെ​ല്ലി​യാ​മ്പ​തി: പു​ല​യ​മ്പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം റോ​ഡി​ലി​റ​ങ്ങി ഏ​റെ നേ​രം നി​ല​യു​റ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് ഊ​ത്തു​കു​ഴി റോ​ഡി​ൽ 33 കെ​വി സ​ബ് സ്റ്റേ​ഷ​നു സ​മീ​പം കു​ട്ടി​ക​ൾ അ​ട​ങ്ങു​ന്ന കാ​ട്ടാ​ന കു​ടും​ബ​മാ​ണ് പെ​ട്ടെ​ന്ന് റോ​ഡി​ലി​റ​ങ്ങി​യ​ത്.

റോ​ഡി​ന് ന​ടു​വി​ൽ ത​ന്നെ ആ​ന​ക​ൾ നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഇ​തു​വ​ഴി വ​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ർ​ത്തി​വെ​ക്കേ​ണ്ടി​വ​ന്നു. യാ​ത്ര​ക്കാ​ർ ആ​ശ​ങ്ക​യോ​ടെ കാ​ത്തു​നി​ന്നു. പി​ന്നീ​ട് ഏ​റെനേ​രം ക​ഴി​ഞ്ഞ് കാ​ട്ടാ​ന​ക്കൂ​ട്ടം സ​മീ​പ​ത്തെ ഗ​വ. ഓ​റ​ഞ്ച് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ഫാ​മി​ലെ പേ​ര​ക്ക​തോ​ട്ട​ത്തി​ലേ​ക്ക് ക​യ​റി​പ്പോ​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യ​ത്. ഇ​തി​നി​ടെ റോ​ഡി​ന് വ​ശ​ങ്ങ​ളി​ലാ​യി വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന പാ​ഴ്ചെ​ടി​ക​ളും കു​റ്റി​ക്കാ​ടു​ക​ളും കാ​ര​ണം ആ​ന​ക​ളു​ടെ സാ​ന്നി​ധ്യം ദൂ​ര​ത്തി​ൽ നി​ന്നു​ത​ന്നെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

വ​ർ​ഷ​ത്തി​ൽ ര​ണ്ട് പ്രാ​വ​ശ്യം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ റോ​ഡ​രി​കി​ലെ പാ​ഴ്ചെ​ടി​ക​ൾ വെ​ട്ടി​മാ​റ്റി​യി​രു​ന്നു​വെ​ങ്കി​ലും ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി അ​തി​ന് ന​ട​പ​ടി​യി​ല്ലാ​ത്ത​താ​യും പ​രാ​തി​യു​ണ്ട്. ഇ​ത് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ദു​രി​ത​മു​ണ്ടാ​ക്കു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പു​ല​യ​മ്പാ​റ ശി​വ​ക്ഷേ​ത്രം മു​ത​ൽ ഊ​ത്തു​കു​ഴി വ​രെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​യി വ​ള​ർ​ന്നി​രി​ക്കു​ന്ന കു​റ്റി​ക്കാ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി​മാ​റ്റി ശു​ചീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ദേ​ശ​വാ​സി​യും നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ നെ​ല്ലി​യാ​മ്പ​തി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ വി.​എ​സ്. പ്ര​സാ​ദ് വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പ​തി​വാ​ണെ​ങ്കി​ലും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nelliyampatti nattuvishesham local news

Recent News

Corehub Up