x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്നി​ൻപു​ര​യി​ടം ഇ​ടി​ഞ്ഞ് വീ​ടി​നുമുകളിലേക്കു പതിച്ചു

വെബ് ഡെസ്ക്
Published: October 26, 2026 05:11 AM IST | Updated: October 26, 2026 05:11 AM IST

ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​റ​യ​ൻ​കാ​വ് കൂ​വ​ക്കാ​ട് ര​മ്യ ഭ​വ​നി​ൽ ബൈ​ജു​മോ​ളു​ടെ വീ​ട്ടി​ലേ​ക്ക് കു​ന്നി​ൻ​പു​ര​യി​ടം ഇ​ടി​ഞ്ഞു​വീ​ണ​പ്പോ​ൾ.

നെ​ടു​മ​ങ്ങാ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​നു സ​മീ​പ​ത്തെ കു​ന്നി​ൻ പു​ര​യി​ടം ഇ​ടി​ഞ്ഞു വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ണു.​ വീ​ട്ട​മ്മ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്.​
ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​റ​യ​ൻ​കാ​വ് കൂ​വ​ക്കാ​ട് ര​മ്യ ഭ​വ​നി​ൽ ബൈ​ജു​മോ​ൾ (54)​ആ​ണ് അ​പ​ക​ട​ത്തി​ൽനി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്.​ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി പ്ര​കാ​രം ഈയ​ടു​ത്ത് നിർമാണം പൂ​ർ​ത്തി​യാ​ക്കി​യ വീ​ടി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ചു​വ​രി​നും മ​ണ്ണു​വീ​ഴ്ച​യി​ൽ കേ​ടു​പാ​ട് സം​ഭ​വി​ച്ചു.​

ഇന്നാലെ രാ​വി​ലെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ തുടർന്നായിരുന്നു അ​പ​ക​ടം. രാ​വി​ലെ വീ​ടി​ന്‍റെ വ​ശ​ത്തെ ഇ​ട​നാ​ഴി​യി​ൽ നാ​യ​യെ അ​ഴി​ച്ചു കെ​ട്ടാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ബൈ​ജു​മോ​ൾ.​ നാ​യ​യെ കെ​ട്ടി​യ​ശേ​ഷം പു​റ​ത്തേ​ക്കി​റ​ങ്ങു​മ്പോ​ൾ പി​ൻ​വ​ശ​ത്തെ കു​ന്നി​ൻ പു​ര​യി​ടം ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട​യു​ട​ൻ ഓ‌​ട‌ി​മാ​റി​യ​തി​നാ​ൽ മ​ണ്ണി​ന​ടി​യി​ൽ അ​ക​പ്പെ​ടാ​തെ ബൈ​ജു​മോ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​ഴ​യു​ടെ ശ​ബ്ദം ഉ​ള്ള​തി​നാ​ൽ മ​റ്റാ​രും അ​പ​ക​ടം അ​റി​ഞ്ഞി​ല്ല. മ​ണ്ണി​ൽ​നി​ന്നും ഉ​ർ​ന്നി​റ​ങ്ങി​യ​ശേ​ഷം വീ​ട്ട​മ്മ നി​ല​വി​ളി​ച്ച് ആ​ളെ​ക്കൂ​ട്ടു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ വൈ​ദ്യു​ത ക​ണ​ക്‌​ഷ​ൻ ബോ​ക്സും റ​ബ​ർ ഷീ​റ്റു​ക​ളും തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​യാ​യു​ധ​ങ്ങ​ളും ഇ​ട​നാ​ഴി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വീ​ട്ടു​സാ​ധ​ന​ങ്ങ​ളും മ​ണ്ണി​ന​ടി​യി​ലാ​യി. വീ​ടി​ന്‍റെ ചു​വു​ക​ൾ​ക്കും കേ​ടു​പാ​ടു​ണ്ടാ​യി.

Tags :

Recent News

Corehub Up