ഡിവൈഎഫ്ഐ കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്കു നടത്തിയ മാര്ച്ചും ധര്ണയും ജില്ലാ സെക്രട്ടറി എസ്. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.
കട്ടപ്പന: ആരോഗ്യവകുപ്പിന്റെയും കട്ടപ്പന നഗരസഭയുടെയും അനാസ്ഥയ്ക്കെതിരേ ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി താലൂക്ക് ആശുപത്രിയിലേക്ക് മാര്ച്ചും ധര്ണയും നടത്തി. ജില്ലാ സെക്രട്ടറി എസ്. സുധീഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. ശിവകുമാര് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നിയാസ് അബു, ജില്ലാ കമ്മിറ്റിയംഗം ആതിര ശ്രീകുമാര്, ലിജോമോന് ജോസ്, അജിത് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. ഇരുപതേക്കര് ജംഗ്ഷനില്നിന്ന് ആരംഭിച്ച പ്രകടനം ആശുപത്രി പരിസരത്ത് പൊലിസ് തടഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews protest