വൈക്കം കായലോരബീച്ച്
വൈക്കം: കായലോര ബീച്ചിലെത്തുന്ന വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുന്ന വിധത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ടോയ്ലറ്റ് സമുച്ചയം നിർമിക്കാൻ വൈക്കം നഗരസഭ പദ്ധതി ഒരുക്കുന്നു. നഗരസഭയും സ്വച്ഛ് ഭാരത് മിഷൻ അർബൻ ഫണ്ടും സംയോജിപ്പിച്ചാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്.
നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തറിന്റെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ യോഗം പദ്ധതിക്ക് അംഗീകാരം നൽകി. 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 20 സീറ്റുകളോടുകൂടിയ ആധുനിക ടോയ്ലറ്റ് സമുച്ചയമാണ് നിർമിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും പത്തെണ്ണം വീതം നിർമിക്കുന്ന ടൊയ്ലറ്റ് സമുച്ചയത്തിനോടനുബന്ധിച്ച് മുലയൂട്ടൽ കേന്ദ്രവും ഒരുക്കും.
Tags : Local News Nattuvishesham Kottayam