x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കെ​സി​ബി​സി ല​ഹ​രി​വി​രു​ദ്ധ സ​മി​തി എ​ക്‌​സൈ​സ് മ​ന്ത്രി​ക്ക് നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ചു


Published: June 29, 2026 07:42 AM IST | Updated: June 29, 2026 07:42 AM IST

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മ​ദ്യ- ല​ഹ​രി വി​രു​ദ്ധ സ​മി​തി​യു​ടെ നി​വേ​ദ​നം ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ എ​ക്‌​സൈ​സ് മ​ന്ത്രി എം. ​ലി​ജു​വി​നു സ​മ​ര്‍​പ്പി​ക

ച​ങ്ങ​നാ​ശേ​രി: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ വി​ത​ര​ണ​ത്തി​നാ​യു​ള്ള ന​യം എ​ത്ര​യും വേ​ഗം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ലെ ബാ​റു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ കെ​സി​ബി​സി മ​ദ്യ ല​ഹ​രി വ​രു​ദ്ധ സ​മി​തി​യു​ടെ നി​വേ​ദ​നം സം​സ്ഥാ​ന എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു​വി​ന് സ​മ​ര്‍​പ്പി​ച്ചു.

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ നി​വേ​ദ​നം കൈ​മാ​റി. അ​തി​രൂ​പ​താ വി​കാ​രി​ ജന റാൾ മാ​രാ​യ ജ​ന​റാ​ള്‍ മോ​ൺ. ആ​ന്‍റ​ണി ഏ​ത്ത​യ്ക്കാ​ട്ട്, മോ​ൺ. സ്ക​റി​യാ ക​ന്യാ​കോ​ണി​ല്‍, ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജീ​ന്‍​സ് ചോ​രേ​ട്ട് ചാ​മ​ക്കാ​ല, ഫാ. ​ജോ​ര്‍​ജ് പ​ന​ക്കേ​ഴം, മ​ദ്യ- ല​ഹ​രി വി​രു​ദ്ധ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ൽ, ബേ​ബി​ച്ച​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍, കെ.​പി. മാ​ത്യു, ടി.​എം. മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ നി​വേ​ദ​ക സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up