ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് തൂഫാന് പദ്ധതിയുടെ ഭാഗമായി കോതനല്ലൂര്‍ ഇമ്മാനുവല്‍ ഹൈസ്കൂളിന്റെ നേതൃത്വത്തില്‍ നടത്തിയ ലഹരിവിരുദ്ധ പരിപാടികള്‍ മന്
കോതനല്ലൂര്‍: ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് തൂഫാന് പദ്ധതിയുടെ ഭാഗമായി കോതനല്ലൂര്‍ ഇമ്മാനുവല്‍ ഹൈസ്കൂളില്‍ വിവിധ ക്ലബ്ബുകളുടെയും കടുത്തുരുത്തി പോലീസ്, എക്സൈസ്, സ്കൂള്‍ പിറ്റിഎ എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ പ്രചരണറാലി സംഘടിപ്പിച്ചു. സ്കൂള്‍ കോമ്പൗണ്ടില്‍ നിന്ന് ആരംഭിച്ച റാലി കടുത്തുരുത്തി എസ്എച്ച്ഒ രജീഷ്കുമാര് ഫ്ളാഗ് ഓഫ് ചെയ്തു.
സ്കൂള്‍ മാനേജര്‍ ഫാ.കുര്യന് കാലായിൽ, പിടിഎ പ്രസിഡന്റ് സുനീഷ് ജോസഫ്, ഹെഡ്മാസ്റ്റര് പി.എം. വര്‍ഗീസ്, അധ്യാപകര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി. വിവിധ ക്ലബ്ബുകളുടെ യൂണിഫോം അണിഞ്ഞ കുട്ടികള്‍ ലഹരി വിരുദ്ധ പ്ലക്കാര്‍ഡുകളും മുദ്രവാക്യങ്ങളുമായി കോതനല്ലൂര്‍ ജംഗ്ഷനിലേക്കെത്തി. ജംഗ്ഷനില്‍ ഫ്ളാഷ് മോബ്, മൈം തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു.
മന്ത്രി മോന്‍സ് ജോസഫ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. തൂഫാന് പദ്ധതിയുടെ ഭാഗമായി മില്യണ്‍ ഗോള്‍ പദ്ധതിയില്‍ പങ്കെടുത്ത് കടുത്തുരുത്തി എസ്എച്ച്ഒയും പോലീസ് ഉദ്യോഗസ്ഥരും, എക്സൈസ് ഉദ്യോഗസ്ഥർ, ഫാ. കുര്യന് കാലായില്‍, പിറ്റിഎ ഭാരവാഹികൾ, അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഗോളടിച്ചു. ലഹരിവിരുദ്ധ പ്ലക്കാര്‍ഡ് മത്സരവും ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചു.
Tags : Local News Nattuvishesham Kottayam