പള്‍സ് പോളിയോ ഇമ്യൂണൈസേഷന് കടുത്തുരുത്തി നിയോജകമണ്ഡലംതല ഉദ്ഘാടനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കുന്നു.
കടുത്തുരുത്തി: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി അഞ്ച് വയസിനു താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ പ്രതിരോധ വാക്സിന് നല്‍കുന്നതിന്റെ കടുത്തുരുത്തി നിയോജക മണ്ഡലംതല ഉദ്ഘാടനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു.
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ നടന്ന പരിപാടിയിലാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്നും നാളെയും വോളണ്ടിയര്‍മാര്‍ ഭവന സന്ദര്‍ശനം നടത്തി അഞ്ച് വയസില്‍ താഴെയുളള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളി മരുന്ന് ലഭിച്ചുവെന്ന് ഉറപ്പ് വരുത്തും.
യോഗത്തില്‍ ജില്ലാപഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രന്, വൈസ് പ്രസിഡന്റ് മാത്തൂര്‍ മോഹന്‍കുമാര്‍, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി,
ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ മിനി മത്തായി, പഞ്ചായത്ത് മെംബര്‍ ജോര്‍ജ് ചെന്നേലി, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Kottayam