കുറുമ്പനാടം സെന്റ്പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി സംഘടി
കുറുമ്പനാടം: സെന്റ്പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി ലൊറേറ്റ്സ് 2026 സംഘടിപ്പിച്ചു. അതിരൂപത വികാരിജനറാള്‍ മോൺ. സ്കറിയ കന്യാകോണില്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ ഫാ.ഡോ. ചെറിയാന് കറുകപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.സി. ജോബി, ഗ്രാമപഞ്ചായത്തംഗം തോമസ് സ്കറിയ, മുന്‍ പ്രിന്‍സിപ്പല്‍ ജയിംസ് കെ. മാളിയേക്കൽ, ഹെഡ്മാസ്റ്റര് എം.സി. മാത്യു, പിടിഎ പ്രസിഡന്റ് ജയ്സണ്‍ ചെറിയാന്,
സീനിയര്‍ അസിസ്റ്റന്റ് മഞ്ജു ജോസഫ്, വിദ്യാര്‍ഥി പ്രതിനിധി ക്രിസ്റ്റീന ലൗജന് എന്നിവര്‍ പ്രസംഗിച്ചു. കെസിഎസ്എല്‍ പ്രവര്ത്തനവര്ഷോദ്ഘാടനവും വോള്‍ ഓഫ് ലൗ ഉദ്ഘാടനവും ഫാ.ഡോ. ചെറിയാന് കറുകപ്പറമ്പില്‍ നിര്‍വഹിച്ചു.
Tags : Local News Nattuvishesham Kottayam