x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റ​വ​ൻ​തു​രു​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മ​രു​ന്നു​ക്ഷാ​മം


Published: June 29, 2026 07:39 AM IST | Updated: June 29, 2026 07:39 AM IST

മ​റ​വ​ൻ​തു​രു​ത്ത്: മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മ​രു​ന്ന് ക്ഷാ​മ​മെ​ന്ന് പ​രാ​തി. പ​ദ്ധ​തി തു​ക ല​ഭി​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് നി​യോ​ഗി​ച്ച ഡോ​ക്ട​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ശ​മ്പ​ള​വും ല​ഭി​ച്ചി​ല്ല. ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്താ​ൽ മി​ക​ച്ച രീ​തി​യി​ലാ​ണ് മ​റ​വ​ൻ​തു​രു​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ന​ട​ന്നു​വ​രു​ന്ന​ത്.

രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന​തി​നാ​ൽ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളാ​യ ഉ​ദ​യ​നാ​പു​രം,ചെ​മ്പ്, വെ​ള്ളൂ​ർ, ത​ല​യോ​ല​പ്പ​റ​മ്പ് എ​ന്നി​വി​ട​ങ്ങി​ൽ നി​ന്നും ഇ​വി​ടെ രോ​ഗി​ക​ൾ എ​ത്തു​ന്നു​ണ്ട്. ദി​നം​പ്ര​തി 200ഓ​ളം രോ​ഗി​ക​ളാ​ണ് ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​ത്. മ​രു​ന്നു​ക്ഷാ​മം നി​ർ​ധ​ന​രോ​ഗി​ക​ളെ ഏ​റെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും പെ​രു​മാ​റ്റ​ച്ച​ട്ട​വും പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച് പ​ദ്ധ​തി​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​കാ​നു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും മൂ​ലം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് യ​ഥാ​സ​മ​യം ഫ​ണ്ട് ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​ശ്ന​മാ​യ​ത്.

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ​ക്ക് ക്ഷാ​മം നേ​രി​ട്ട​തോ​ടെ രോ​ഗി​ക​ൾ​ക്ക് ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ളും ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​മൊ​ക്കെ വ​ലി​യ തു​ക ന​ൽ​കി പു​റ​ത്തു​നി​ന്നു വാ​ങ്ങേ​ണ്ടി വ​ന്നു. ഒ​രു ഡോ​ക്ട​ർ, ഫാ​ർ​മ​സി​സ്റ്റ്, ര​ണ്ട് പാ​ലി​യേ​റ്റീ​വ് ന​ഴ്സു​മാ​ർ എ​ന്നി​വ​ർ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് ശ​മ്പ​ളം ന​ൽ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ഇ​വ​ർ​ക്ക് ശ​മ്പ​ളം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം 25 ല​ക്ഷം രൂ​പ​യു​ടെ പ്രോ​ജ​ക്ടാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച​ത്. ആ​ദ്യ ഗ​ഡു പോ​ലും ല​ഭ്യ​മാ​കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ഭ​ര​ണ സ​മി​തി​ക്ക് വീ​ഴ്ച​യി​ല്ല

മരു​ന്നു​ക്ഷാ​മം ഉ​ണ്ടാ​യ​തു ഭ​ര​ണ​സ​മി​തി​യു​ടെ വീ​ഴ്ച​യ​ല്ല. സാ​ങ്കേ​തി​ക ത​ട​സം നീ​ക്കി​യ​തി​നാ​ൽ ര​ണ്ട് ദി​വ​സ​ത്തി​ന​കം മ​രു​ന്ന് ല​ഭി​ക്കും. ജീ​വ​ന​ക്കാ​രു​ടെ മൂ​ന്ന് മാ​സ​ത്തെ ശ​ന്പ​ള​കു​ടി​ശി​ക​കൂ​ടി ഉ​ട​ൻ ന​ൽ​കാ​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​ട​ൻ ല​ഭി​ക്കു​ന്ന​തോ​ടെ മ​രു​ന്നു​ക​ൾ​ക്ക് ക്ഷാ​മം ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും.

പി.​സി. ത​ങ്ക​രാ​ജ്
വൈ​സ് പ്ര​സി​ഡ​ന്‍റ്
മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത്
­­­­­

Tags : Local News Nattuvishesham Kottayam

Recent News

Corehub Up