ചങ്ങനാശേരി: 80 വയസ് കഴിഞ്ഞ സംസ്ഥാന പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക പരിചരണ അലവന്‍സ് റിട്ട. കോളജ് അധ്യാപകര്‍ക്കും അനുവദിക്കുക, വിവിധ ആവശ്യങ്ങള്‍ക്കായി ആശുപത്രികളിലും സര്‍ക്കാര്‍ ഓഫീസുകളിലും എത്തുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക പരിഗണന നല്‍കുക എന്നീ വിഷയങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് എന്‍എസ്എസ് കോളജ് റിട്ടയേര്‍ഡ് അധ്യാപകരുടെ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
കോണ്ടൂര് റിസോര്‍ട്ടില്‍ കൂടിയ കേരളത്തിലെ സമ്മേളനനത്തില്‍ പ്രസിഡന്റ് പ്രഫ. എസ്. ആനന്ദക്കുട്ടന് അധ്യക്ഷത വഹിച്ചു. പ്രസിദ്ധ സാഹിത്യകാരന് പ്രഫ. സോമനാഥന് നായര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രഫ. ട ആനന്ദകുട്ടന് (പ്രസിഡന്റ് ), പ്രഫ. വി.എസ്. ശശികുമാര്‍ (സെക്രട്ടറി), പ്രഫ. ജയചന്ദ്രന് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Tags : Local News Nattuvishesham Kottayam