വെളളൂർ കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് അയ്യർക്കുളങ്ങരയിലുണ്ടായിരുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായിരുന്ന വാട്ടർടാങ്ക്
വൈക്കം: നഗരസഭയ്ക്ക് അമൃത് പദ്ധതിയിൽ അനുവദിച്ച 20ദശലക്ഷം ലിറ്റർ കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പുതിയ പ്ലാന്റ് അയ്യർകുളങ്ങരയിൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. വൈക്കം നഗരസഭയിലെ വീടുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 20ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പ്ലാന്റിന് വൈക്കം നഗരസഭ പ്രദേശത്ത് സ്ഥാപിക്കാനാണ് അധികൃതർ പ്രാമുഖ്യം നൽകേണ്ടതെന്ന് നഗരവാസികൾ പറയുന്നു.
വെള്ളൂരിലെ 45ദശലക്ഷം ലിറ്റർ ശുദ്ധീകരണ ശേഷിയുള്ള പ്ളാന്റിന്റെ സമീപത്തുതന്നെ പുതിയ 20 ദശലക്ഷം കപ്പാസിറ്റിയുള്ള പ്ലാന്റും സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. ജലവിതരണം രണ്ടു റിച്ചാക്കി മാറ്റി വിതരണത്തിലെ അപാകതകൾ പരിഹരിക്കണം.
വെള്ളൂരിലെ നിലവിലെ പ്ലാന്റിൽ നിന്ന് വൈക്കത്തെ വെച്ചൂർ,തലയാഴം, ഉദയനാപുരം പഞ്ചായത്തുകളിലും നഗരസഭ പ്രദേശത്തുമൊക്കെ ഫലപ്രദമായി കുടിവെള്ള വിതരണം ഇപ്പോൾ നടക്കുന്നില്ല. നിലവിൽ പ്ലാന്റിന്റെ ചുമതല കടുത്തുരുത്തി ഡിവിഷനും ജല വിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള ചുമതല മാത്രമാണ് വൈക്കത്തിനുള്ളത്.
അമൃത് പദ്ധതിയിൽ പെടുത്തി നിർമിക്കുന്ന പ്ലാന്റിന്റെ മുഴുവൻ പ്രയോജനവും നഗത്തിലുള്ളവർക്ക് കുടി ലഭിക്കണമെങ്കിൽ പുതിയ പ്ലാന്റ് വാട്ടർ അഥോറിറ്റിയുടെ അയ്യർകുളങ്ങരയിലെ സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കുന്നതാണ് അഭികാമ്യം.
സമീപ പഞ്ചായത്തുകൾക്കുകൂടി ശുദ്ധജലവിതരണം മുടങ്ങാതെ നടത്താൻ ജപ്പാൻ കുടിവെള്ള വിരണത്തിന്റെ രീതി പിൻതുടരാവുന്നതാണെന്നാണ് വിദഗ്ധാഭിപ്രായം. വെള്ളൂരിലെ 45 ദശലക്ഷം ലിറ്റർ പ്ലാന്റിൽ നിന്ന് 10.5 ദശലക്ഷം ലിറ്റർ വെള്ളം മാത്രമാണ് വൈക്കത്തിന് ലഭിക്കുന്നത്. വൈക്കത്തെ കുടിവള്ള ക്ഷാമം പരിഹരിക്കാനായി പുതിയ ജലശുദ്ധീകരണ പ്ലാന്റ് വൈക്കത്ത് ആരംഭിക്കാൻ കെ.ബിനി മോൻ എം എൽ എ യും നഗരസഭ അധികൃതരും നടപടി സ്വീകരിക്കണമെന്ന് വൈക്കം നിവാസികൾ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kottayam