ട്രസ്റ്റ് ഓഫ് ചങ്ങനാശേരിയുടെ നേതൃത്വത്തില്‍ ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എംഎല്‍എ മെറിറ്റ് അവാര്‍ഡ്ദാന സമ്മേളനത്തില്‍ ആര്‍ച്ച്ബ
ചങ്ങനാശേരി: വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന യുവജനങ്ങളെ കുറ്റപ്പെടുത്താനാവില്ലെന്നും എന്നാൽ, പ്രതിഭാ പലായനത്തിന്റെ ഗുണദോഷങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്യണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിൽ. ട്രസ്റ്റ് ഓഫ് ചങ്ങനാശേരിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എംഎല്‍എ മെറിറ്റ് അവാര്‍ഡ് വിതരണ പരിപാടിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ആര്‍ച്ച്ബിഷപ്.
ജീവിതത്തില്‍ വിജയിക്കാന്‍ എന്‍ജിനിയറോ ഡോക്ടറോ മാത്രം ആകണമെന്ന ചിന്ത വിദ്യാര്‍ഥികള്‍ വച്ചുപുലര്‍ത്തരുതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത സഞ്ചാര സാഹിത്യകാരന് സന്തോഷ് ജോര്‍ജ് കുളങ്ങര അഭിപ്രായപ്പെട്ടു.
വിനു ജോബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ ചെയര്മാന് ജോമി ജോസഫ്, ട്രസ്റ്റ് പ്രസിഡന്റ് ചെറിയാന് നെല്ലുവേലില്‍, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ചെത്തിപ്പുഴ തിരിരുഹൃദയപള്ളി വികാരി ഫാ. തോമസ് മണ്ണുപറമ്പിൽ, അഡ്വ. ടി.പി. അബ്ദുള്‍ ഹമീദ്, ബിജു പുല്ലുകാട്, കുര്യന് തൂമ്പുങ്കൽ, സെക്രട്ടറി ബിനോ ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ഡോ.റൂബിള്‍ രാജ് ക്ലാസ് നയിച്ചു.
Tags : Local News Nattuvishesham Kottayam