x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് തീ​പി​ടി​ച്ചു


Published: July 4, 2026 05:35 AM IST | Updated: July 4, 2026 05:35 AM IST

പെ​രു​വ​ള്ളൂ​രി​ന് സ​മീ​പം ക​രു​വാ​ങ്ക​ല്ലി​ൽ നി​ർ​ത്തി​യി​ട്ട മി​നി ലോ​റി​ക്ക് തീ​പി​ടി​ച്ച​പ്പോ​ൾ.

തേ​ഞ്ഞി​പ്പ​ലം: പെ​രു​വ​ള്ളൂ​രി​ന് സ​മീ​പം ക​രു​വാ​ങ്ക​ല്ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി ലോ​റി​ക്ക് തീ​പി​ടി​ച്ചു. പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പു​ളി​യ​ൻ പ​റ​ന്പ് വാ​ർ​ഡി​ലെ ക​രു​വാ​ങ്ക​ല്ല് ടൗ​ണി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്തെ ഷെ​രീ​ഫി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്താ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ തീ ​പി​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. ലോ​റി ക​ത്തി ന​ശി​ച്ച നി​ല​യി​ലാ​ണ്. അ​പ​ക​ട​സ​മ​യം ലോ​റി​യി​ൽ ച​ര​ക്കു​ക​ളോ മ​റ്റു സാ​ധ​ന​ങ്ങ​ളോ ഇ​ല്ലാ​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up