x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ലു​മ​ല റെയി​ൽ​വേ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന് റെയി​ൽ​വേ​യു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി


Published: July 4, 2026 11:02 PM IST | Updated: July 4, 2026 11:02 PM IST

ക​ല്ലു​മ​ല റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സ്.

ചാ​രും​മൂ​ട്: ക​ല്ലു​മ​ല റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​ള്ള ജ​ന​റ​ൽ അ​റേ​ഞ്ച്മെ​ന്‍റ് ഡ്രോ​യിം​ഗി​ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കി. നി​ർ​മാ​ണ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സാ​ങ്കേ​തി​ക അ​നു​മ​തി​യാ​ണി​തെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു. മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന് 2021ൽ ​ത​ന്നെ റെ​യി​ൽ​വേ​യു​ടെ ഭ​ര​ണാ​നു​മ​തി​യും ആ​വ​ശ്യ​മാ​യ ഫ​ണ്ടും ല​ഭ്യ​മാ​യി​രു​ന്നു.

എ​ന്നാ​ൽ, ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ കാ​ല​താ​മ​സം കാ​ര​ണം പ​ദ്ധ​തി​ക​ൾ വ​ർ​ഷ​ങ്ങ​ളോ​ളം മു​ന്നോ​ട്ട് പോ​കാ​തെ കി​ട​ന്നു. പ​ല​ത​വ​ണ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെയും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെയും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും പാ​ർ​ല​മെ​ന്‍റിലും ഉ​ദ്യോ​ഗ​സ്ഥ​ത​ല ച​ർ​ച്ച​ക​ളി​ലും നി​ര​ന്ത​രം വി​ഷ​യം ഉ​ന്ന​യി​ക്കു​ക​യും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്ന​താ​യും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ 37 റോ​ഡ് ഓ​വ​ർ ബ്രി​ഡ്ജു​ക​ളു​ടെ​യും ഒ​രു റെ​യി​ൽ​വേ അ​ണ്ട​ർ ബ്രി​ഡ്ജിന്‍റെയും നി​ർ​മാ​ണച്ചെ​ല​വ് നൂ​റു​ശ​ത​മാ​ന​വും റെ​യി​ൽ​വേ വ​ഹി​ക്കാ​ൻ തീ​രു​മാ​ന​മാ​യി.

ക​ല്ലു​മ​ല റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​യ​തി​നെതു​ട​ർ​ന്ന് നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​രം​ഭ​ഘ​ട്ടം ആ​രം​ഭി​ച്ചു​ ക​ഴി​ഞ്ഞു. അ​തേ​സ​മ​യം മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ മൈ​നാ​ഗ​പ്പ​ള്ളി, നാ​ലു​കോ​ടി മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും കൊ​ടി​ക്കു​ന്നി​ൽ അ​റി​യി​ച്ചു.

ക​ല്ലു​മ​ല മേ​ൽ​പ്പാ​ലം സം​സ്ഥാ​ന സ​ർ​ക്കാ​രും റെ​യി​ൽ​വേ​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്. എ​ന്നാ​ൽ മൈ​നാ​ഗ​പ്പ​ള്ളി, നാ​ലു​കോ​ടി, ത​ക​ഴി, ച​ങ്ങ​നാ​ശേ​രി വ​ട​ക്കേ​ക്ക​ര, ആ​വ​ണീ​ശ്വ​രം എ​ന്നീ മേ​ൽ​പ്പാ​ല​ങ്ങ​ൾ റെ​യി​ൽ​വേ​യു​ടെ നൂ​റുശ​ത​മാ​നം സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം, കു​ട്ട​നാ​ട് തൃ​പ്പ​ക്കു​ടം റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​വ​ർ​ഷം ന​വം​ബ​ർ മാ​സ​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും കൊ​ടി​ക്കു​ന്നി​ൽ അ​റി​യി​ച്ചു. ക​ല്ലു​മ​ല മേ​ൽ​പ്പാ​ലം സം​സ്ഥാ​ന സ​ർ​ക്കാ​രും റെ​യി​ൽ​വേ​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്. എ​ന്നാ​ൽ, മൈ​നാ​ഗ​പ്പ​ള്ളി, നാ​ലു​കോ​ടി, ത​ക​ഴി, ച​ങ്ങ​നാ​ശേ​രി വ​ട​ക്കേ​ക്ക​ര, ആ​വ​ണീ​ശ്വ​രം എ​ന്നീ മേ​ൽ​പ്പാ​ല​ങ്ങ​ൾ റെ​യി​ൽ​വേ​യു​ടെ നൂ​റ് ശ​ത​മാ​നം സാ​മ്പ​ത്തി​ക സ​ഹാ​യ​ത്ത​ടെ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം, കു​ട്ട​നാ​ട് തൃ​പ്പ​ക്കു​ടം റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​വ​ർ​ഷം ന​വം​ബ​ർ മാ​സ​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്

Tags : Nattuvishesham District news

Recent News

Corehub Up