മാങ്കാംകുഴി ജംഗ്ഷന് മധ്യത്തിലെ കൂറ്റൻ ആൽമരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞുവീണപ്പോൾ.
മാങ്കാംകുഴി: കാറ്റിലും മഴയിലും മാങ്കാംകുഴി ജംഗ്ഷനു മധ്യത്തിലെ കൂറ്റൻ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. തിരക്കേറിയ ജംഗ്ഷനിൽ ഈ സമയം വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. സ്ഥലത്തെത്തിയ തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീല രവീന്ദ്രനാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്.
മാവേലിക്കരയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഒടിഞ്ഞുവീണ ആൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി. ശിഖരം ഒടിഞ്ഞുവീണതിനെത്തുടർന്ന് കാലപ്പഴക്കം ചെന്ന ആൽമരം ഏതു സമയവും കടപുഴകി വീഴാവുന്ന അവസ്ഥയിലാണ്.
പടിഞ്ഞാറ് ഭാഗത്തെ വലിയ ശിഖരമാണ് ഒടിഞ്ഞുവീണത്. കിഴക്ക് ഭാഗത്ത് വളർന്നുപന്തലിച്ചു നിൽക്കുന്ന മറ്റൊരു വലിയ ശിഖരം ഏത് സമയവും ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. അപകടം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
Tags : Nattuvishesham District news