x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴയും ഗ​താ​ഗ​ത​ക്കു​രു​ക്കും; ദേശീയപാത ദുരിതക്കയം


Published: July 4, 2026 10:42 PM IST | Updated: July 4, 2026 10:42 PM IST

താ​മ​ല്ലാ​ക്ക​ൽ ജം​ഗ്ഷ​നു സ​മീ​പം രൂ​പ​പ്പെ​ട്ട ക​ടു​ത്ത വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ദു​ഷ്ക​ര​മാ​യി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ.

ഹ​രി​പ്പാ​ട്: ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യിൽ ദേ​ശീ​യ​പാ​ത​യി​ൽ താ​മ​ല്ലാ​ക്ക​ൽ ജം​ഗ്ഷ​നു സ​മീ​പം രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട്. ഒ​ര​ടി​യോ​ളം ഉ​യ​ര​ത്തി​ൽ റോ​ഡി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെട്ടു. ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽനി​ന്ന് എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ, പ്ര​ത്യേ​കി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ റോ​ഡി​ന്‍റെ അ​വ​സ്ഥ​യ​റി​യാ​തെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങി​യ​തോ​ടെ പ​ല വാ​ഹ​ന​ങ്ങ​ളും ന​ടു​റോ​ഡി​ൽനി​ന്നു​പോ​വു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോടെ​യാ​ണ് സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​യ​ത്. ഇ​ത് മേ​ഖ​ല​യി​ൽ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് വ​ഴി​വച്ചു. ഒ​ടു​വി​ൽ ദേ​ശീ​യ​പാ​ത ക​രാ​ർ ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ മ​റ്റ് വ​ഴി​ക​ളി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട​ത്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഹ​രി​പ്പാ​ട്, നാ​ര​ക​ത്ത​റ, കെ​വി ജെ​ട്ടി, ക​രു​വാ​റ്റ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെ സ​ർ​വീ​സ് റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

ഉ​യ​ർ​ത്തി നി​ർ​മി​ക്കു​ന്ന പ്ര​ധാ​ന റോ​ഡി​ൽനി​ന്നു​ള്ള മ​ഴ​വെ​ള്ളം മു​ഴു​വ​ൻ കു​ത്തി​യൊ​ലി​ച്ച് താ​ഴെ​യു​ള്ള സ​ർ​വീ​സ് റോ​ഡു​ക​ളി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ഈ ​വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യാ​ൻ സ​ർ​വീ​സ് റോ​ഡി​ന് സ​മീ​പം നി​ർ​മി​ച്ചി​ട്ടു​ള്ള ഓ​ട​ക​ളു​ടെ അ​പാ​ക​ത​യാ​ണ് പ്ര​ധാ​ന വി​ല്ല​ൻ. ഓ​ട​ക​ൾ​ക്ക് ആ​വ​ശ്യ​ത്തി​ന് വീ​തി​യോ ആ​ഴ​മോ ഇ​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, പ​ല​യി​ട​ത്തും ഇ​വ ശാ​സ്ത്രീ​യ​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​മി​ല്ല. ഇ​താ​ണ് ചെ​റി​യൊ​രു മ​ഴ പെ​യ്യു​മ്പോ​ൾ ത​ന്നെ റോ​ഡി​ൽ വ​ലി​യതോ​തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ൻ കാ​ര​ണം.

സ​ർ​വീ​സ് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും സൈ​ക്കി​ളു​ക​ളി​ൽ പോ​കു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. ചെ​ളി വെ​ള്ള​ത്തി​ൽ മു​ങ്ങി, കു​ഴി​ക​ളി​ൽ വീ​ഴാ​തെ വേ​ണം ഇ​വ​ർ​ക്ക് മു​ന്നോ​ട്ട് നീ​ങ്ങാ​ൻ. റോ​ഡ് ഉ​യ​ർ​ത്തി​യ​പ്പോ​ൾ സ​ർ​വീ​സ് റോ​ഡു​ക​ൾ വ​ള​രെ താ​ഴ്ന്ന നി​ല​യി​ലാ​യ​താ​ണ് ഈ ​ദു​ര​വ​സ്ഥ​യ്ക്കു കാ​ര​ണം. പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡ് ത​ക​ർ​ന്ന് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത് കാ​ൽ​ന​ട-​വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ ജീ​വ​നുത​ന്നെ ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള നി​ല​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ.

യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. സ​ർ​വീ​സ് റോ​ഡി​ലെ ഓ​ട​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്കു​ക​യും വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴുകി​പ്പോ​ക​ൻ കൂ​ടു​ത​ൽ ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക​യും വേ​ണം. പ്ര​ധാ​ന റോ​ഡി​ൽനി​ന്നു​ള്ള വെ​ള്ളം സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് അ​ടി​ച്ചുക​യ​റു​ന്ന​ത് ത​ട​യാ​ൻ ശാ​സ്ത്രീ​യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വേ​ണം. കൂ​ടാ​തെ, റോ​ഡി​ലെ അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ൾ എ​ത്ര​യും വേ​ഗം മൂ​ടാ​നും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നും ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും ക​രാ​ർ ക​മ്പ​നി​യും ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Tags : Nattuvishesham District news

Recent News

Corehub Up