x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ന​പ്പാ​ടി ഗ​വ​. എ​ൽ​പി സ്കൂ​ളി​ൽ മ​തി​ൽ വീ​ണ്ടും ഇ​ടി​ഞ്ഞു​വീ​ണു


Published: July 4, 2026 11:16 PM IST | Updated: July 4, 2026 11:16 PM IST

ചേ​ന​പ്പാ​ടി ഗ​വ. എ​ൽ​പി സ്കൂ​ളി​ന്‍റെ മു​ന്നി​ലു​ള്ള ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞ ഭാ​ഗ​ത്തെ മ​ര​ങ്ങ​ൾ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ട്ടി നീ​ക്കു​ന്നു.

എ​രു​മേ​ലി: ക​ഴി​ഞ്ഞ​യി​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ ചേ​ന​പ്പാ​ടി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ വീ​ണ്ടും മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. ആ​ള​പാ​യ​മി​ല്ല. മ​തി​ൽ ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞു വീ​ഴാ​റാ​യ വി​ധം അ​പ​ക​ട​ത്തി​ലാ​യി​രു​ന്ന തെ​ങ്ങ് ഉ​ൾ​പ്പെ​ടെ ര​ണ്ട് മ​ര​ങ്ങ​ൾ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി വെ​ട്ടി മാ​റ്റി അ​പ​ക​ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ​യി​ടെ സ്കൂ​ളി​ന്‍റെ പു​റ​കി​ലെ ചു​റ്റു​മ​തി​ലി​ന്‍റെ കു​റെ ഭാ​ഗം ഇ​ടി​ഞ്ഞു റോ​ഡി​ൽ വീ​ണി​രു​ന്നു. ഇ​ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കി​യാ​ണ് റോ​ഡി​ലെ ഗ​താ​ഗ​ത​ത​ട​സം മാറ്റിയ​ത്. ഇ​പ്പോ​ൾ സ്കൂ​ളി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ മ​തി​ലി​ന്‍റെ മൂ​ല​യാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

വാ​ർ​ഡ് മെം​ബ​ർ സു​ധ, മു​ൻ മെം​ബ​ർ ടി.​വി. ഹ​ർ​ഷ​കു​മാ​ർ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ഇ​ട​പെ​ട്ട് കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​ക​ർ​ന്ന മ​തി​ലി​ന്‍റെ ഭാ​ഗ​ത്ത്‌ റോ​ഡി​ലേ​ക്ക് ചാ​ഞ്ഞ് അ​പ​ക​ട​ത്തി​ലാ​യ ര​ണ്ട് മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി. ഇ​ടി​ഞ്ഞ മ​തി​ൽ പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​ന് നേ​ര​ത്തെ എ​സ്റ്റി​മേ​റ്റെ​ടു​ത്ത് പ​ദ്ധ​തി ആ​യ​താ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വാ​ർ​ഡ് മെം​ബ​ർ പറഞ്ഞു.

മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ​ർ​ക്കാ​ർ പൊ​തു വി​ദ്യാ​ല​യ​വും പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ മേ​ഖ​ല​യി​ലെ ആ​ദ്യ വി​ദ്യാ​ല​യ​വു​മാ​ണിത്.

Tags : Nattuvishesham District news

Recent News

Corehub Up