x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ ക​രു​ണാ​ല​യ ഹോ​സ്പീ​സ്


Published: July 4, 2026 10:49 PM IST | Updated: July 4, 2026 10:49 PM IST

ക​രു​ണാ​ല​യ ഹോ​സ്പീ​സി​ലെ അം​ഗ​ങ്ങ​ൾ സി​സ്റ്റേ​ഴ്സി​നൊ​പ്പം.

ആ​ല​പ്പു​ഴ: ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ സ്ത്രീ​ക​ൾ​ക്ക് അ​ഭ​യ​വും ആ​ശ്വാ​സ​വു​മാ​യ ക​രു​ണാ​ല​യ ഹോ​സ്പീ​സ് ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ. അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ (എ​സ്ഡി) സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി സ്മാ​ര​ക​മാ​യി ആ​ല​പ്പു​ഴ പു​ത്ത​ന​ങ്ങാ​ടി ഇ​ട​വ​ക​യി​ൽ സെ​ന്‍റ് ജോ​ർ​ജ് സ്ട്രീ​റ്റി​ൽ 2001 ലാ​ണ് ക​രു​ണാ​ല​യ ഹോ​സ്പീ​സ് എ​ന്ന ടെ​ർ​മി​ന​ൽ കെ​യ​ർ സെ​ന്‍റർ ആ​രം​ഭി​ക്കു​ന്ന​ത്.

ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കും ആ​ശ്ര​യ​മി​ല്ലാ​തെ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും സ്നേ​ഹം പ​ക​രു​ക​യെ​ന്ന​താ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ ല​ക്ഷ്യം. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഗ​വ​. ആ​ശു​പ​ത്രി​ക​ളി​ലും അ​നാ​ഥ​രാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന അ​ഗ​തി​ക​ളാ​യ രോ​ഗി​ക​ൾ​ക്കും വ​ഴി​യോ​ര​ങ്ങ​ളി​ലും ക​ട​ത്തി​ണ്ണ​ക​ളി​ലും ദു​രി​ത​പൂ​ർ​ണ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും അ​ഭ​യ​വും പ​രി​ച​ര​ണ​വും ന​ൽ​കു​ക എ​ന്ന മ​ഹ​ത്താ​യ ദൗ​ത്യ​മാ​ണ് ക​രു​ണാ​ല​യം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ 20 അം​ഗ​ങ്ങ​ളു​ണ്ട്. ജാ​തി, മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ അ​ർ​ഹ​രാ​യ എ​ല്ലാ​വ​രെ​യും സ്വീ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണ​വും ക​രു​ത​ലും ന​ൽ​കി, അ​വ​രു​ടെ അ​വ​സാ​നനാ​ളു​ക​ളി​ൾ പ്ര​ത്യാ​ശ​യും സ​മാ​ധാ​ന​വും നി​റ​ക്കു​കാ​ണ് സ്ഥാ​പ​ന​മെ​ന്ന് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ അ​ന​റ്റ് എ​സ് ഡി ​പ​റ​ഞ്ഞു.

വി​വി​ധ വ്യാ​പാ​ര-​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നി​ർ​ലോ​ഭ​മാ​യ സ​ഹ​ക​ര​ണ​വും ക​രു​ണാ​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ന്നു​ണ്ട്.

ര​ജ​തജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് 2.30ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​സ്ഡി സ​ഭ ച​ങ്ങ​നാ​ശേ​രി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ ദീ​പ്തി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, എ.​ഡി. തോ​മ​സ് എം​എ​ൽ​എ, പ​ഴ​വ​ങ്ങാ​ടി മാ​ർ സ്ലീ​വാ ഫൊ​റോ​നാ​ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ന​ട​മു​ഖ​ത്ത്, പു​ത്ത​ന​ങ്ങാ​ടി പ​ള്ളി വി​കാ​രി ഫാ. ​ജ​യിം​സ് അ​ത്തി​ക്ക​ളം, ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ്, വാ​ർ​ഡ് കൗ​ൺി​ല​ർ ബി​ന്ദു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Tags : Nattuvishesham District news

Recent News

Corehub Up