x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​ഴ്‌​സ​ണ​ൽ ഗ്രൂ​മിം​ഗ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 11, 2026 08:49 PM IST | Updated: September 11, 2026 08:49 PM IST

പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജിൽ നടത്തിയ പേ​ഴ്‌​സ​ണ​ൽ ഗ്രൂ​മിം​ഗ് പ്രോ​ഗ്രാം പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി ഉദ്ഘാടനം ചെയ്യുന്നു.

മു​ണ്ട​ക്ക​യം: പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പേ​ഴ്‌​സ​ണ​ൽ ഗ്രൂ​മിം​ഗ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​നം, ആ​ത്മ​വി​ശ്വാ​സം, ആ​ശ​യ​വി​നി​മ​യ​ശേ​ഷി, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധം എ​ന്നി​വ വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ട്രെ​യി​ന​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും പ്രൊ​ഫ​ഷ​ണ​ൽ ജീ​വി​ത​ത്തി​നും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കി. ഫാ​ഷ​ൻ ഡി​സൈ​ന​ർ​മാ​ർ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ആ​ക​ർ​ഷ​ക​മാ​യ യൂ​ണി​ഫോം ധ​രി​ച്ചെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പേ​ഴ്‌​സ​ണ​ൽ ഗ്രൂ​മിം​ഗ് കി​റ്റു​ക​ൾ, പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ബാ​ഡ്ജു​ക​ൾ, സ്കി​ൽ പാ​യ്ക്കു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സു​പ​ർ​ണ രാ​ജു, പി.​ആ​ർ.​ര​തീ​ഷ്, ബോ​ബി കെ. ​മാ​ത്യു, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് ആ​ന്‍റ​ണി, റ്റി​ജോ​മോ​ൻ ജേ​ക്ക​ബ്, അ​ഞ്ജ​ലി ആ​ർ. നാ​യ​ർ, ജി​നു തോ​മ​സ്, പ്രെ​യി​സി ആ​ന്‍റ​ണി, മോ​നി​ഷ എം. ​മോ​ഹ​ന​ൻ, ടോ​മി ജോ​സ​ഫ്, ജി​സ്മി ഷാ​ജു, ക്രി​സ്റ്റി ജോ​സ്, വി​ഷ്ണു രാ​ജേ​ന്ദ്ര​ൻ, ജോ​മി​യ മേ​രി സെ​ബാ​സ്റ്റ്യ​ൻ, ക്രി​സ്റ്റീ​ന റോ​യി, അ​ർ​ഷാ​ന രാ​ജീ​വ്, പി.​യു.​ര​ജി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham DistrictNews

Recent News

Corehub Up